ദുബായ് : ഇത്തിഹാദ് എയർവേയ്‌സ് കേരളത്തിലേക്ക് രണ്ട് പുതിയ സർവീസുകൾ തുടങ്ങി.അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് പ്രതിദിന വിമാനങ്ങൾ പുതുവർഷ ദിനത്തിലാണ് ആരംഭിച്ചത്.നേരത്തെ ഇത്തിഹാദ് കൊൽക്കത്തയിലേക്ക് സർവീസുകൾ പുനരാരംഭിച്ചിരുന്നു. കൂടാതെ, മുംബൈയിലേക്കും ദൽഹിയിലേക്കുമുള്ള പ്രതിദിന വിമാനങ്ങൾ രണ്ടിൽ നിന്ന് നാലായി വർധിപ്പിച്ചിട്ടുണ്ട്.ഇതോടെ ഇത്തിഹാദ് നോൺ സ്‌റ്റോപ്പ് സർവീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 10 ആയി ഉയർന്നു. ഇത്തിഹാദ് ഇതിനകം തന്നെ അമേരിക്കയിലെ ബോസ്റ്റണിലേക്ക് മാർച്ച് 31 മുതലും കെനിയയിലെ നെയ്‌റോബിയിലേക്ക് മെയ് ഒന്ന് മുതലും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.