ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള മാർഗങ്ങൾ

ദുബായ് : വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീര്‍ഘകാല യു എ ഇ റെസിഡന്‍സി പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ.പങ്കാളികളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോണ്‍സര്‍ ചെയ്യുക, പരിധിയില്ലാത്ത ഗാര്‍ഹിക സഹായങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുക, സാധാരണയായി നിശ്ചയിച്ചിട്ടുള്ള ആറ് മാസത്തില്‍ കൂടുതല്‍ യു എ ഇക്ക് പുറത്ത് താമസിക്കാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ദുബായില്‍ മാത്രം, 2023 ന്റെ ആദ്യ പകുതിയില്‍ ഗോള്‍ഡന്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ: പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

അബുദാബി – യു.എ.ഇ ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു.ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരിയില്‍ പെട്രോള്‍ വില ലിറ്ററിന് 5 മുതല്‍ 6 ഫില്‍സ് വരെ വര്‍ധിപ്പിച്ചു, ഡീസല്‍ വില ലിറ്ററിന് 1 ഫില്‍സ് കുറച്ചു. ഫെബ്രുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും. നിരക്കുകള്‍ താഴെ: എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, എല്ലാ മാസവും ഇന്ധനവിലയില്‍ മാറ്റമുണ്ടാകാറുണ്ട്.

SAUDI ARABIA - സൗദി അറേബ്യ

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരന് വധശിക്ഷ

ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ബോംബുകള്‍ ഭീകരര്‍ക്ക് കൈമാറുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത ഔന്‍ ബിന്‍ ഹസന്‍ ബിന്‍ റദി ആലുഅബൂ അബ് ദുല്ലക്ക് ആണ് വധശിക്ഷ നടപ്പാക്കിയത്.

SAUDI ARABIA - സൗദി അറേബ്യ

ഈജാറിന് രണ്ട് പോരായ്മകളുണ്ട്, ചൂണ്ടിക്കാണിച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍

സൗദിയില്‍ വാടക അടക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് ഉടമയും വാടകക്കാരനുമായുള്ള കരാര്‍ അടക്കം എല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള പ്ലാററ്‌ഫോമാണ് ഈജാര്‍. ഒട്ടനവധി ഗുണങ്ങളുണ്ടെങ്കിലും ഈജാര്‍ പ്ലാറ്റ്‌ഫോമിലെ രണ്ട് പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയാണ് പത്രപ്രവര്‍ത്തകന്‍ പ്രൊഫ. യാസിന്‍ അബ്ദുറഹ്മാന്‍ അല്‍ജാഫ്രി. ആദ്യത്തേത്, ഭൂവുടമക്ക് പേയ്‌മെന്റ് സന്ദേശം അയയ്ക്കുമ്പോള്‍ വാടകക്കാരന്റെ പേര് പരാമര്‍ശിക്കാത്തതാണ്, പകരം രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാത്രമേ കിട്ടുന്നുള്ളു. അതിനാല്‍ നിരവധി വാടകക്കാരില്‍ ആരാണ് വാടക അടച്ചതെന്ന കാര്യം ഉടമയെ ആശയക്കുഴപ്പത്തിലാക്കുന്നു. രണ്ടാമത്തേത് വാടകയുടെ ഒരു ഭാഗം മാത്രം നല്‍കുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി റോഡുകളിൽ ഓവർടേക്ക് ചെയ്ത് വാഹനം ഓടിക്കുന്നതിന് 3000 – 6000 റിയാൽ വരെ പിഴ

ജിദ്ദ : വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിംഗിന് വാഹനത്തിന്റെ വശങ്ങളിലെയും മുൻഭാഗത്തെയും കണ്ണാടികൾ കൃത്യമായി ക്രമീകരിക്കണം. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മനുഷ്യരുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

സൗദി ഓഹരി വിപണിയിൽ വൻ തകർച്ച ; 34 ബില്യൺ നഷ്ടം

റിയാദ് : സൗദി സ്റ്റോക്ക് മാർക്കറ്റ് സൂചിക (ടി.എ.എസ്.ഐ) ഉയർച്ചക്കു ശേഷം ഇന്നലെ വൻ തകർച്ച നേരിട്ടു. എങ്കിലും സൂചിക തുടർച്ചയായി എഴാമതും 12000ൽ തന്നെ നിലനിൽക്കുകയാണ്. ലാഭം പ്രതീക്ഷിച്ച് ഷെയറുകൾ കൂട്ടത്തോടെ വിൽപന നടത്തിയതാണ് ഇന്നലത്തെ വിലയിടിവിനു കാരണം. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 231 കമ്പനികളിൽ 97 കമ്പനികളുടെ ഓഹരി മൂല്യം വർധിക്കുകയും 14 കമ്പനികളുടെ ഓഹരികൾ സ്ഥിരത കൈവരിക്കുകയും ചെയ്തപ്പോൾ 120 കമ്പനികളുടെ ഓഹരികൾ വിലയിടിവോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലുടനീളം കാലാവസ്ഥ മാറ്റം, പലയിടത്തും മഴയും പൊടിക്കാറ്റും, ജാഗ്രത പാലിക്കണം

റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മക്ക അല്‍ മുഖറമ മേഖലയില്‍ നേരിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാം. തായിഫ്, മെയ്‌സാന്‍, അദം, അല്‍അര്‍ദിയാത്ത് എന്നിവിങ്ങളില്‍ പൊടിക്കാറ്റും പ്രവചിക്കപ്പെടുന്നു. അസീര്‍, ജിസാന്‍, തബൂക്ക്, ശര്‍ഖിയ, മദീന എന്നീ പ്രദേശങ്ങളില്‍ മിതമായരീതിയില്‍ മഴയും ജിസാന്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ് എന്നീ പ്രദേശങ്ങളില്‍ പൊടിക്കാറ്റുമുണ്ടാകാം.സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും വെള്ളക്കെട്ടുകള്‍, താഴ്‌വരകള്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എങ്ങനെ എളുപ്പത്തിൽ ലൈസൻസ് നേടാം

ജിദ്ദ : സൗദി അറേബ്യയിൽ തൊഴിൽ വിസക്ക് എത്തുന്ന ഭൂരിഭാഗം ആളുകളുടെയും ആവശ്യങ്ങളിലൊന്നാണ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുക എന്നത്. ഡ്രൈവർ വിസയിലെത്തുന്നവർക്ക് പുറമെ, മറ്റു തൊഴിൽ വിസകളിൽ എത്തുന്നവരുടെയും മുൻഗണനാ പട്ടികയിലെ ആദ്യത്തേതാണ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്. അധികം കടമ്പകളൊന്നുമില്ലാതെ എളുപ്പത്തിൽ സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനാകും. സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഏറെ പ്രയാസമാണെന്ന തരത്തിലാണ് ചില കേന്ദ്രങ്ങളുടെ പ്രചാരണം. സൗദി അറേബ്യയിൽ ലൈസൻസ് സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമാക്കാമോ എന്ന് നിരവധി വായനക്കാരുടെ ആവശ്യം പരിഗണിച്ചാണ് […]

SAUDI ARABIA - സൗദി അറേബ്യ

സൗദി കമ്പനികൾക്ക്  വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു

റിയാദ് : സൗദി കമ്പനികൾക്ക് ആഗോളതലത്തിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു. രാജ്യത്തെ സ്വകാര്യമേഖലയുടെ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സൗദി കമ്പനികളെ ആഗോള തലത്തിൽ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഭാവി നയങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് സൗദി നിക്ഷേപ മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ നിക്ഷേപങ്ങളിലെ അന്തിമ തീരുമാനങ്ങളെടുക്കാൻ നിക്ഷേപ മന്ത്രാലയത്തിനാണ് അധികാരമെന്നും സർവേ വഴി ശേഖരിക്കുന്ന ഡാറ്റ ബേസ് നിക്ഷേപകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്നും വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിദേശ […]

SAUDI ARABIA - സൗദി അറേബ്യ

യു.എൻ റിലീഫ് ഏജൻസിക്കെതിരായ ആരോപണം; നിരീക്ഷിക്കുന്നതായി സൗദി

ജിദ്ദ : യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിയിലെ ഏതാനും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതുസംബന്ധിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങളും സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തെളിവുകൾ സഹിതം വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരിശോധനയും അന്വേഷണ നടപടികളും ശക്തിപ്പെടുത്തണം. യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഉദ്യോഗസ്ഥർ വലിയ ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ഗാസയിൽ റിലീഫ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായിൽ നടത്തുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഖത്തറില്‍ ആശ്വാസ നടപടികള്‍ തുടരുന്നു; ലൈസന്‍സ് ഫീസുകള്‍ വെട്ടിക്കുറച്ചു

ദോഹ : ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ്‌വര്‍ട്ടൈസിംഗ്, പബഌക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25,000 റിയാലായിരുന്നത് അയ്യായിരമായാണ് കുറച്ചത്. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് പതിനായരമായിരുന്നതും അയ്യായിരമായി കുറച്ചിട്ടുണ്ട്. പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഈ സേവനത്തിനുള്ള ഫീസ്. എന്നാല്‍ പുതിയ ഫീസ് കേവലം 1500 റിയാല്‍ മാത്രമാണ്. ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദുബായിലും ഷാര്‍ജയിലും കനത്ത മഴ, ഇനി തണുപ്പിന്റെ ദിനങ്ങള്‍

അബുദാബി : ഞായറാഴ്ച രാവിലെ ദുബായിലും ഷാര്‍ജയിലും പെയ്ത കനത്ത മഴയോടെ യു.എ.ഇയില്‍ ഇനി തണുപ്പുള്ള ദിവസങ്ങള്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.കിഴക്കന്‍ ഭാഗത്തുനിന്നുള്ള ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. ഇത് ഞായറാഴ്ച രാവിലെയും മഴക്ക് കാരണമായി.ജുമൈറ, ദുബായിലെ എക്‌സ്‌പോ സിറ്റി പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദുബായുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) ഡോക്ടര്‍ അഹമ്മദ് ഹബീബ് വിശദീകരിച്ചു. ‘ഇന്ന് (ജനുവരി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വീട് ഒഴിഞ്ഞാലും കരാർ കാലാവധി വരെയുള്ള വാടക നൽകാൻ ബാധ്യസ്ഥൻ എന്ന് ഈജാർ

റിയാദ് : കെട്ടിട ഉടമയുടെ സമ്മതമില്ലാതെ കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്നും വീട് ഒഴിഞ്ഞാലും കരാര്‍ കാലാവധി വരെയുള്ള വാടക നല്‍കാന്‍ ബാധ്യസ്ഥനാണെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.സാധുവായ കരാര്‍ അവസാനിപ്പിക്കുന്നത് ഇരു കക്ഷികളുടെയും സമ്മതമോ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവോ ആവശ്യമാണെന്നും അല്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.വാടക അടച്ചില്ലെങ്കില്‍, ബില്ലിന്റെ അവസാന തീയതി മുതല്‍ 15 ദിവസത്തിന് ശേഷം കെട്ടിട ഉടമക്ക് സാമ്പത്തിക ക്ലെയിം ഫയല്‍ ചെയ്യാമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം കൂട്ടിച്ചേര്‍ത്തു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡെലിവറി മേഖലയിൽ സൗദി വൽക്കരണം പ്രായോഗികമല്ല – സൗദി മാധ്യമ പ്രവർത്തകൻ വാഇൽ മഹ്ദി

ജിദ്ദ : സ്വദേശിവത്കരണത്തിന് വളരെയേറെ പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ മേഖലകളെല്ലാം ഇന്ന് സൗദിവത്കരണത്തിന് വിധേയമാണ്. ചില മേഖലകളില്‍ നൂറുശതമാനവും മറ്റു ചിലതില്‍ കുറഞ്ഞ നിരക്കിലും സൗദികളെ നിയമിക്കുക നിര്‍ബന്ധമാണ്. തദ്ദേശീയരുടെ തൊഴിലില്ലായ്മ കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഏതാണ്ടെല്ലാം തൊഴില്‍മേഖലകളിലും ഇന്ന് യാഥാര്‍ഥ്യമാണ്.ഏറ്റവുമൊടുവില്‍ സ്വദേശിവത്കരണം ബാധകമാക്കുന്നതായി വന്നത് ഡെലിവറി മേഖലയിലാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസ് വ്യാപകമായതോടെ ഇക്കാലത്ത് നൂറുകണക്കിനാളുകളാണ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം പ്രായോഗികമല്ലെന്ന് വാദിക്കുകയാണ് സൗദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

240 ഗ്രാം മാത്രം ഭാരം – ഹജ്ജ് ,ഉംറ തീർഥാടകർക്ക് ആശ്വാസമേകാൻ മിനി എ. സി

റിയാദ് : ഹജ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങളിൽ ചൂടിൽനിന്ന് ആശ്വാസമേകാൻ ഹജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘ഹദിയ്യ’ ‘പോർട്ടബിൾ എസി’ സംരംഭം ആരംഭിച്ചു. ഈ വർഷം ഹജിനും ഉംറക്കുമെത്തുന്ന തീർഥാടകർക്കാണ് ഹദിയ്യ നൂതന ഉപകരണം വിതരണം ചെയ്യുന്നത്. ഹജിനും ഉംറക്കും മദീന സന്ദർശനത്തിനുമെത്തുന്ന തീർഥാടകർക്ക് ഗുണനിലവാരമുള്ള സംരംഭങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഹദിയ്യ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് പോർട്ടബിൾ എയർ കണ്ടീഷണർ നൽകുന്നതെന്നും സിഇഒ എൻജിനീയർ തുർക്കി അൽഹതീർശി അറിയിച്ചു. നാലു മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ […]

error: Content is protected !!