ഹജുമായി ബന്ധപ്പെട്ട വാക്‌സിനുകൾ സൗദിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
റിയാദ് – ഹജുമായി ബന്ധപ്പെട്ട വാക്‌സിനുകൾ സൗദിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വാക്‌സിനുകൾ സ്വീകരിക്കാൻ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതില്ല. ഹെൽത്ത് സെന്ററുകളെ നേരിട്ട് സമീപിച്ച് വാക്‌സിനുകൾ സ്വീകരിക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം, വിശുദ്ധ റമദാനിലെ ആദ്യ പത്തിൽ മദീനയിൽ 16,271 ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങൾ നൽകിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു. ഹറം […]













