ജിസാനിലെ ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ പരിസ്ഥിതി മന്ത്രാലയം അടച്ചു
ജിസാൻ: ജിസാൻ പ്രവിശ്യയിൽ പെട്ട ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ അടച്ചു. വൻജല ശേഖരം ഒഴുക്കിവിടാൻ 465 മണിക്കൂർ തുറന്ന ശേഷമാണ് ഷട്ടറുകൾ അടച്ചത്. ദക്ഷിണ സൗദിയിൽ പെയ്ത കനത്ത മഴക്കിടെ ബേശ് അണക്കെട്ടിന്റെ സംഭരണ പ്രദേശത്ത് റെക്കോർഡ് മഴവെള്ളം ഒലിച്ചെത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് മാർച്ച് 15 ന് പുലർച്ചെ പന്ത്രണ്ടു മണിക്കാണ് ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. […]














