ചെറിയ പെരുന്നാളിന് വലിയ സന്തോഷം നൽകി വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
ദുബൈ/മസ്‌കത്ത്: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ദുബൈ – കേരള സെക്ടറിലും ഒമാൻ-കേരള സെക്ടറിലും വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്നും നാളെയും ഏറ്റവും കുറഞ്ഞ നിരക്കിൽ ദുബൈയിൽ നിന്നു കൊച്ചിയിലേക്കു വിമാനം കിട്ടും. ഇന്നു 291 ദിർഹം (6500 രൂപ) മാത്രമാണ് കൊച്ചിയിലേക്കുള്ള നിരക്ക്. നാളെയും ഇതേ നിരക്കാണ്. 19നും 20നും നിരക്ക് 514, 580 ദിർഹമാകും (12000 രൂപ). 21നും 22നും വീണ്ടും കുറഞ്ഞു 380 ദിർഹത്തിലെത്തും (8400 രൂപ). നാളെയും മറ്റന്നാളും […]













