ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നത്

ജിദ്ദ : സൗദി അറേബ്യയിൽ റോഡപകടങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങൾ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ തിരിയുന്നതാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വെളിപ്പെടുത്തി. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 2022-ൽ വാഹനം ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തിരിക്കുന്നതിലൂടെ 47500 അപകടങ്ങളാണുണ്ടായത്. സുരക്ഷിതമായ അകലം പാലിക്കാത്തതിലൂടെ 45900 അപകടങ്ങളുമുണ്ടായി. അതേസമയം, നഗരങ്ങളിലെ ഗുരുതരമായ ട്രാഫിക് അപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 6.8% കുറഞ്ഞു. നിലവിൽ നഗരങ്ങളിലെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ത്വബർജലിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

സകാക്ക : അൽജൗഫ് പ്രവിശ്യയിൽ പെട്ട ത്വബർജലിൽ ഈ വർഷം മൂന്നാം പാദത്തിൽ ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിന് 34 വ്യാപാര സ്ഥാപനങ്ങൾ അൽജൗഫ് നഗരസഭ അടപ്പിച്ചു. മൂന്നു മാസത്തിനിടെ ത്വബർജലിൽ 900 വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാ സംഘങ്ങൾ പരിശോധനകൾ നടത്തിയതായി അൽജൗഫ് നഗരസഭാ വക്താവ് ഉമർ അൽഹംവാൻ പറഞ്ഞു. ഇതിനിടെ നിയമ ലംഘനങ്ങൾക്ക് 120 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. 50 സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. ഉപയോഗശൂന്യമായ 450 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മൂന്നു മാസത്തിനിടെ […]

SAUDI ARABIA - സൗദി അറേബ്യ

വാഹനമുള്ളവർ ശ്രദ്ധിക്കുക; സൗദിയിൽ റോഡപകടം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം വരുന്നു

ജിദ്ദ : സൗദിയിൽ എല്ലാ തരത്തിലുളള റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഏകീകൃത പ്ലാറ്റ്‌ഫോമിന് നീക്കമുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം പുതിയ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്താനാകും. ഇതിനുള്ള നീക്കം ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കി വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ മുഴുവൻ അപകടങ്ങളും ഈ പ്ലാറ്റ്‌ഫോമിലായിരിക്കും രേഖപ്പെടുത്തേണ്ടത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള ഇൻസിഡന്റ്‌സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസുബൈയാണ് ഒരു ശിൽപശാലയിൽ ഇക്കാര്യം പറഞ്ഞത്. അപകടസ്ഥലത്തേക്ക് ഇൻഷുറൻസ്, പോലീസ് […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിയാൽ 150 റിയാൽവരെ പിഴ ലഭിക്കും

ജിദ്ദ : വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും. പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഏതു രാജ്യത്തു നിന്നാണോ നമ്പർ പ്ലേറ്റ് ഇഷ്യു ചെയ്തതെങ്കിൽ ആ രാജ്യക്കാർക്കു മാത്രമേ വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ സൗദിയിൽ ഓടിക്കാൻ അനുമതിയുള്ളൂവെന്നും മറ്റു രാജ്യക്കാർക്ക് വിദേശ നമ്പർ പ്ലേറ്റുള്ള വാഹനം സൗദിയിൽ ഓടിക്കാൻ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ പുതിയ വിസ പ്ലാറ്റ്ഫോം.

ജിദ്ദ – ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കാനും ഗുണഭോക്താവിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനുമായി പുതിയ സൗദി വിസാ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോം 30 ലേറെ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളെ ബന്ധിപ്പിക്കുന്നതായി രണ്ടാമത് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ പങ്കെടുത്ത് അബ്ദുല്‍ഹാദി അല്‍മന്‍സൂരി വെളിപ്പെടുത്തി. എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൗദി അറേബ്യയുടെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരു ദേശീയ പങ്കാളിത്ത പ്ലാറ്റ്‌ഫോം ആണിത്.ഹജ് വിസ, വിനോദസഞ്ചാര ലക്ഷ്യത്തോടെയുള്ള വിസിറ്റ് വിസ, തൊഴില്‍ […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ 6,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ജിദ്ദ : ജിദ്ദ നഗരസഭക്കു കീഴിലെ 15 ശാഖാ ബലദിയകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 6,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാധികൃതർ പരിശോധനകൾ നടത്തി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 3,893 വ്യാപാര സ്ഥാപനങ്ങളിലും 2,434 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ നിരവധി സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, കാലാവധി തീർന്ന ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, മോശം രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ അടക്കമുള്ള നിയമ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയില്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ ഇനി അധ്യാപകര്‍ക്ക് ലൈസന്‍സ് വേണം, വിശദാംശങ്ങളറിയാം..

അബുദാബി : യു.എ.ഇയില്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ ഇനി അധ്യാപകര്‍ക്ക് ലൈസന്‍സ് വേണം. അധ്യാപകരുടെ പുതിയ വര്‍ക്ക് പെര്‍മിറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് ട്യൂഷന്‍ നല്‍കുന്നത് നിയന്ത്രിക്കുന്നു. സ്വകാര്യ അധ്യാപക വര്‍ക്ക് പെര്‍മിറ്റ്, യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ സ്വകാര്യ ട്യൂഷനെടുക്കാന്‍ അനുവദിക്കുന്നു. ഗുണഭോക്താക്കളില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, തൊഴില്‍രഹിതരായ വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എന്നിവരും ഉള്‍പ്പെടുന്നു. […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ വാക്‌സിന്‍ ക്ലിനിക്കുകളില്‍ ഫീസില്ലെന്ന് മന്ത്രാലയം

ജിദ്ദ : വാക്‌സിന്‍ ക്ലിനിക്കുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കും ഫീസില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്ലിനിക്കുകളില്‍ വാക്‌സിനുകള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനു മുമ്പായി ഡോക്ടര്‍ പരിശോധിക്കുന്നതിനും ഫീസ് ഈടാക്കുന്നില്ല. ഇതിന് വിരുദ്ധമായി ഏതെങ്കിലും ക്ലിനിക്കുകളില്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അതേകുറിച്ച വിവരങ്ങളും വിശദാംശങ്ങളും ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു

SAUDI ARABIA - സൗദി അറേബ്യ

ബിനാമി സ്ഥാപനങ്ങളെന്ന് സംശയം; സൗദിയിൽ 5,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ജിദ്ദ : ബിനാമി ബിസിനസ് സംശയിച്ച് കഴിഞ്ഞ മാസം 5,268 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധനകൾ നടത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, സലൂണുകൾ, ജനറൽ കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ, വാഹന വർക്ക്‌ഷോപ്പുകൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. ഏതാനും സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ബിനാമി ബിസിനസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ നാലു വർഷത്തിനിടെ പാർപ്പിട വാടക ഏറ്റവും കൂടുതൽ വർധിച്ചത് 2023 ൽ

റിയാദ് : 2018 മുതൽ പാർപ്പിട വാടക ഏറ്റവും കൂടുതൽ വർധിച്ചത് ഈ വർഷമെന്ന്് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് സൂചിക വ്യക്തമാക്കുന്നു. കഴിഞ്ഞ വാരാവസാനത്തോടെ 0.01 വർധനവോടെ ഓഹരി സൂചിചക 10036.3 പോയന്റിലെത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലവർധനവ് മൂലം 1.7 ശതമാനത്തോടെ പണപ്പെരുപ്പ നിരക്ക് വീണ്ടും വർധിക്കുകയും ചെയ്തു.രാജ്യത്തെ നഗരങ്ങളിൽ പണപ്പെരുപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 5.3 പോയന്റോടെ ബുറൈദയും 3.0 പോയന്റോടെ റിയാദും 2.9 പോയന്റോടെ അബഹയും 2.5 പോയന്റോടെ ജിദ്ദ നഗരങ്ങളുമാണ്. രാജ്യത്തെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സർവീസ് നിലവാരം; റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിൽ

റിയാദ് : സൗദിയിലെ വിമാനത്താവളങ്ങളുടെ സേവനങ്ങൾ അളക്കുന്നതിന് സിവിൽ ഏവിയേഷൻ ആവിഷ്‌കരിച്ച പ്രതിമാസ റേറ്റിംഗിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം, സേവന മികവ്, നടപടിക്രമങ്ങൾക്കായി ക്യൂകളിൽ നിൽക്കേണ്ടി വരുന്ന സമയം, ലഗേജുകൾ ലഭിക്കുന്നതിനു വേണ്ടി വരുന്ന സമയം, എമിഗ്രേഷൻ കസ്റ്റംസ് പരിശോധനകളുടെ സമയം, പ്രത്യേക പരിചരണം വേണ്ടവർക്കുള്ള സേവനം തുടങ്ങി 11 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളുടെ സേവന നിലവാരം അളക്കുന്ന രീതി സിവിൽ ഏവിയേഷൻ ആരംഭിച്ചത്. വ്യക്തതയും മേന്മയും ഉറപ്പുവരുത്താൻ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

നിയമലംഘനം: ഗാർഹിക തൊഴിലാളി ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി

അബുദാബി : ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിലെ വീഴ്ചകൾക്കെതിരെ ശക്തമായ നടപടിയുമായി യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. നിയമ ലംഘനങ്ങളുടെ പേരിൽ രണ്ടു ഗാർഹിക തൊഴിലാളി ഏജൻസികളുടെ ലൈസൻസ് മന്ത്രാലയം റദ്ദാക്കി. എമിറേറ്റ്‌സ് ഇന്റർനാഷണൽ സെന്റർ ഫോർ ഡൊമസ്റ്റിക് വർക്കേഴ്‌സ് സർവീസസ്, അൽ ഷംസി ഓഫീസ് ഫോർ ഗാർഹിക തൊഴിലാളി സേവനങ്ങൾ എന്നീ രണ്ട് ഏജൻസികളുടെ ലൈസൻസാണ് റദ്ദ് ചെയ്തത്. രണ്ടു സ്ഥാപനങ്ങളുടെയും ഉടമകൾക്ക് അവരുടെ ജീവനക്കാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരോടുള്ള ബാധ്യതകൾ നിറവേറ്റാനും മന്ത്രാലയം ഉത്തരവിട്ടു. […]

SAUDI ARABIA - സൗദി അറേബ്യ

സൗദി ജീവനക്കാരുടെ ശരാശരി വേതനം 9,872 റിയാൽ

ജിദ്ദ : സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ ശരാശരി വേതനം 9,872 റിയാലായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട കണക്കാകുൾ വ്യക്തമാക്കുന്നു. സൗദി വനിതാ ജീവനക്കാരുടെ ശരാശരി വേതനം 6,280 റിയാലാണ്. സർക്കാർ മേഖലയിൽ 2,95,846 സ്വദേശി പുരുഷന്മാർ ജോലി ചെയ്യുന്നു. ഇവരുടെ വേതനയിനത്തിൽ പ്രതിമാസം 416 കോടി റിയാൽ വിതരണം ചെയ്യുന്നു. സർക്കാർ മേഖലയിൽ സ്വദേശി വനിതാ ജീവനക്കാർ 1,27,575 ആണ്. ഇവർക്ക് വേതനയിനത്തിൽ പ്രതിമാസം 164 കോടി റിയാൽ വിതരണം ചെയ്യുന്നു.സർക്കാർ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഗഡുക്കളായി പേ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

റിയാദ് : സൗദി അറേബ്യയില്‍ നാലു ഗഡുക്കളായി പേയ്‌മെന്റ് അനുവദിക്കുന്ന തമാറ ലേറ്റ് ഫീ പൂര്‍ണമായും ഒഴിവാക്കി. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഗഡുക്കള്‍ വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ ഒഴിവാക്കുന്നതെന്ന് കമ്പനി അറിയിച്ചു.ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. ഇന്നു മുതലുള്ള പുതിയ ഓര്‍ഡറുകള്‍ക്ക് ലേറ്റ് ഫീ നല്‍കേണ്ടതില്ലെന്നാണ് അറിയിപ്പ്. സൗദി അറേബ്യയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷോപ്പിംഗ് ആന്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് തമാറ.ബില്‍ തുക നാല് ഗഡുക്കളായി നല്‍കാനുള്ള സൗകര്യം വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിമാന ടിക്കറ്റും തവണ വ്യവസ്ഥയിൽ വാങ്ങാം; കരാർ ഒപ്പിട്ടു

ജിദ്ദ : തവണ വ്യവസ്ഥയിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾ വിൽക്കാൻ മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും സൗദിയിലെയും മേഖലയിലെയും മുൻനിര ഷോപ്പിംഗ്, പെയ്‌മെന്റ് ഫിൻടെക് പ്ലാറ്റ്‌ഫോം ആയ തമാറയും പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ഫ്‌ളൈ നാസ് ഡിജിറ്റൽ സെയിൽസ്, ലോയൽറ്റി വൈസ് പ്രസിഡന്റ് അലി ജാസിമും തമാറ കമ്പനി സ്ഥാപക പാർട്ണറും ഡയറക്ടർ ജനറലുമായ തുർക്കി താരിഖ് ബിൻ സർഅയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഫ്‌ളൈ നാസ് ടിക്കറ്റ് നിരക്ക് നാലു പ്രതിമാസ തവണകളായി […]

error: Content is protected !!