അടുത്തമാസം മുതൽ ഇന്ത്യയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി സലാം എയർ
മസ്‌കത്ത്:അടുത്ത മാസം ഒന്നുമുതൽ ഇന്ത്യയിലേക്കുല്‌ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി ഒമാനിലെ ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ അറിയിച്ചു. ബുക്കിംഗ് പണം തിരികെ നൽകും. ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് സലാം എയർ. നിലവിൽ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സർവീസുണ്ട്. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടിലേക്കും ജയ്പുർ, ലഖ്‌നൗ എന്നിവടങ്ങളിലേക്കുമാണ് സർവീസ്. ഒമാനിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് മികച്ചതും താങ്ങാനാവുന്നതുമായ സർവീസായിരുന്നു ഇത്. ഇന്ത്യയിലേക്കുള്ള എല്ലാ ഓപ്പറേഷനുകളും നിർത്തിയതായി എയർലൈൻ അറിയിച്ചതായി ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. […]