വിസിറ്റ് വിസയിൽ സൗദിയിൽ വരുന്നവർക്ക് ഒരു വർഷം വരെ വിദേശ ലൈസൻസ് ഉപയോഗിച്ച വാഹനം ഓടിക്കാം
ജിദ്ദ:വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര ലൈസന്‍സോ വിദേശ ലൈസന്‍സോ ഉപയോഗിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിദേശ ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്റര്‍സെക്ഷനുകളില്‍ വെച്ച് യൂടേണ്‍ അടിച്ച് എതിര്‍ദിശയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതിനുള്ള പ്രത്യേക ട്രാക്ക് പാലിക്കണമെന്ന് സൗദി ട്രാഫിക് […]