കാരണമില്ലാതെ പിരിച്ചുവിട്ട ജീവനക്കാരന് 278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന കോടതി ഉത്തരവ്
റിയാദ് : സൗദിയിൽ ന്യായമായ കാരണം കൂടാതെ പിരിച്ചു വിട്ട ബാങ്ക് ജീവനക്കാരന് 278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി ഉത്തരവിട്ടു. ന്യായമായ കാരണം കൂടാതെയാണ് പിരിച്ചുവിട്ടതെന്നും സർവ്വീസ് ആനുകൂല്യങ്ങളോ കരാറിൽ ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമോ വാർഷികാവധിയുടെ തുകയോ നൽകിയില്ലെന്ന പരാതിയുമായി മദീനയിലെ ബാങ്കിനെതിരെയായിരുന്നു പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ ലേബർ കോടതിയെ സമീപിച്ചത്. ചെക്കുകൾ മാറുന്നതിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയിട്ടുണ്ടെന്നും വാർഷികാവധിക്കുപകരം ലീവെടുത്തിട്ടുണ്ടെന്ന ന്യായവും നിരത്തി ജീവനക്കാരൻ യാതൊരു വിധ ആനുകൂല്യങ്ങളും അർഹിക്കുന്നില്ലെന്നും […]