സൗദിയിൽ പ്രളയത്തിൽ കുടുങ്ങിയ കാർ ബുൾഡോസർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി
ജിദ്ദ : സൗദിയില്‍ പ്രളയത്തില്‍ കുടുങ്ങിയ കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തെക്കുപടിഞ്ഞാറന്‍ സൗദിയിലാണ് സംഭവം. അല്‍ മഖ് വ ഗവര്‍ണറേറ്റിലാണ് കുടുംബം സഞ്ചരിച്ച കാര്‍ ശക്തമായ മഴയിലുണ്ടായ പ്രളയത്തിലകപ്പെട്ടത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാര്‍ ഉയര്‍ത്തന്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതാണ് വീഡിയോ.ഒടുവില്‍ യാത്രക്കാരേയും കാറിനേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.ദൈവം നിനക്ക് കൂടുതല്‍ ശക്തി നല്കട്ടെ, അബു മിശാല്‍, എന്നാണ് ബുള്‍ഡോസറില്‍നിന്ന് നിലത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ […]














