ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഭിന്നശേഷിക്കാർക്ക് മക്ക ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

മക്ക : മക്ക ബസ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ അനുവദിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഈ മാസം ഒന്നു മുതലാണ് മക്ക ബസ് പദ്ധതിയിൽ ഔദ്യോഗിക സർവീസുകൾ ആരംഭിച്ചത്. ഇതിനു മുമ്പ് നടത്തിയ പരീക്ഷണ സർവീസുകൾ വൻ വിജയമായിരുന്നു. മക്ക ബസ് പദ്ധതിയിൽ സിംഗിൾ ടിക്കറ്റ് നിരക്ക് നാലു റിയാലാണ്. വാങ്ങിയ ശേഷം രണ്ടു ദിവസമാണ് ടിക്കറ്റ് കാലാവധി. ഉപയോഗിക്കുമ്പോൾ 90 മിനിറ്റാണ് ടിക്കറ്റ് കാലാവധി. പ്രതിദിന, […]

NEWS - ഗൾഫ് വാർത്തകൾ

പകല്‍ക്കൊള്ള: ഗള്‍ഫ് സെക്ടറില്‍  വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയായി 

ക്രിസ്മസ് സീസണ്‍ മുന്നില്‍ക്കണ്ട് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. ക്രിസ്മസിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.വിമാന കമ്പനികള്‍ മാസങ്ങള്‍ക്ക് മുന്‍പേ ഏജന്‍സികളുമായി നിരക്കില്‍ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്‍ പകുതിയോളം ടിക്കറ്റുകള്‍ മറിച്ചുനല്‍കും. ഇതോടെ വെബ്‌സൈറ്റുകളില്‍ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യും. ശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് കമ്പനികള്‍ക്ക് തോന്നിയപോലെ നിരക്ക് വര്‍ദ്ധിപ്പിക്കാം. നിരക്കിളവ് പ്രതീക്ഷിച്ച് മുന്‍കൂട്ടി ടിക്കറ്റ് […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

താല്‍ക്കാലിക വെടിനിര്‍ത്തലിന് പകരം ബന്ദിമോചനം, ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ച

ദോഹ : ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട 10-15 ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കുകയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.‘ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 10-15 ബന്ദികളെ മോചിപ്പിക്കാന്‍ യു.എസുമായി ഏകോപിപ്പിച്ച് ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഒക്ടോബര്‍ 20 ന് ഹമാസ് രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ചിരുന്നു. പ്രായമായ രണ്ട് ഇസ്രായിലി സ്ത്രീകളെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. ഇസ്രായിലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ […]

UAE - യുഎഇ

അടുത്ത 10 വര്‍ഷത്തെ സാമ്പത്തിക രേഖയുമായി യു.എ.ഇ

അബുദാബി : വരും വര്‍ഷങ്ങളില്‍ യു.എ.ഇരാജ്യത്തിന്റെ സാമ്പത്തിക അജണ്ടയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. അടുത്ത 10 വര്‍ഷം പാലിക്കേണ്ട സാമ്പത്തിക തത്വങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക രേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഗവണ്‍മെന്റിന്റെ വാര്‍ഷിക യോഗങ്ങളുടെ സമാപനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, രാജ്യത്തിന്റെ […]

UAE - യുഎഇ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരക്കില്‍ വന്‍ വര്‍ധന, യു.എ.ഇ പ്രവാസികള്‍ക്ക് ചെലവേറും

അബുദാബി : വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയത് യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. ഇരുപതോളം ഇന്‍ഷൂറന്‍സ് കമ്പനികളാണ് 10 മുതല്‍ 35 ശതമാനം വരെ പ്രീമിയം നിരക്ക് കൂട്ടിയത്.കോവിഡിനു ശേഷമുള്ള സ്ഥിതിയാണ് കമ്പനികള്‍ ഇതിന് കാരണമായി പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് കൂടിയതും അവര്‍ ചൂണ്ടിക്കാണിക്കുന്നു.കമ്പനികള്‍ അവരുടെ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക വഹിക്കുമെങ്കിലും കുടുംബാംഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക വ്യക്തികള്‍ വഹിക്കണം. അതിനാല്‍ പ്രീമിയം വര്‍ധന ജീവിതച്ചെലവ് വര്‍ധിപ്പിക്കും.അത്യാവശ്യം കൊള്ളാവുന്ന ഒരു […]

NEWS - ഗൾഫ് വാർത്തകൾ

ഒറ്റ വിസയിൽ ഗൾഫ് മൊത്തം സഞ്ചരിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

ജിദ്ദ : ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസാ പദ്ധതിക്ക് ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗം ചേർന്നത്. ഗൾഫ് ഉച്ചകോടി അന്തിമാംഗീകാരം നൽകുന്നതോടെ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽവരും. ഇതോടെ ഒറ്റ […]

SAUDI LAW - സൗദി നിയമങ്ങൾ

കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം

ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം. പൊതുഗതാഗത അതോറിറ്റിയും അശ്ശര്‍ഖിയ നഗരസഭയും സാപ്റ്റ്‌കോയും സഹകരിച്ചാണ് ദമാമില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹും അശ്ശര്‍ഖിയ നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഹുസൈനിയും ചടങ്ങില്‍ സംബന്ധിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായും സൗദിയിലെ വിവിധ നഗരങ്ങളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളുടെ തുടര്‍ച്ചയെന്നോണവുമാണ് ദമാമിലും ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം കുറിക്കുന്നത്.ഏറ്റവും […]

SAUDI ARABIA - സൗദി അറേബ്യ

വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ തങ്ങിയത് 27 കോടി രാത്രികൾ

ജിദ്ദ : കഴിഞ്ഞ വർഷം വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ചെലവഴിച്ചത് 27 കോടി രാത്രികൾ. വിദേശ ടൂറിസ്റ്റുകൾ ശരാശരി 16 രാത്രി വീതം സൗദിയിലെ ഹോട്ടലുകളിൽ തങ്ങി. 63 ലക്ഷം ടൂറിസ്റ്റുകൾ ഹോട്ടലുകളിലാണ് തങ്ങിയത്. ആകെ ടൂറിസ്റ്റുകളിൽ 38 ശതമാനം താമസത്തിന് തെരഞ്ഞെടുത്തത് ഹോട്ടലുകളാണ്. 48 ലക്ഷം പേർ സ്വകാര്യ താമസസ്ഥലങ്ങളിലും 47 ലക്ഷം പേർ ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും തങ്ങി. വിനോദസഞ്ചാരികളിൽ 29 ശതമാനം പേർ സ്വകാര്യ താമസസ്ഥലങ്ങളിലും 28 ശതമാനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ലുലുമാളുകളിൽ ഇനി മിൽമയുടെ ഉൽപ്പന്നങ്ങൾ ലഭ്യം

ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മില്‍മ. ഇതിന്റെ ഭാഗമായി ‘മിൽമ’ ഉൽപ്പാദകരായ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (കെ.സി.എം.എം.എഫ്) ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പിട്ടു.നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് പൗഡര്‍ (ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് എന്നിവ ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉടന്‍ ലഭ്യമാകും. വ്യവസായമന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി […]

NEWS - ഗൾഫ് വാർത്തകൾ

ഇസ്രായിലിന്റെ പ്രാകൃതത്വം തുറന്നുകാട്ടണമെന്ന് ഒ.ഐ.സി

ജിദ്ദ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരമായ ആക്രമണം നടത്തുന്ന ഇസ്രായിലിന്റെ പ്രാകൃതത്വം തുറന്നുകാട്ടേണ്ടതുണ്ടെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ പറഞ്ഞു. ജിദ്ദയിൽ ഒ.ഐ.സി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സെക്രട്ടറി ജനറൽ. ഫലസ്തീനികൾ ക്രൂരമായ ഇസ്രായിലി ആക്രമണത്തിന് വിധേയരാകുന്ന രക്തരൂഷിതമായ സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഗാസയിലെ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, മറ്റു നിരപരാധികളായ സാധാരണക്കാർ എന്നിവരാണ് ഇസ്രായിലി ബോംബാക്രമണത്തിന് ഏറ്റവുമധികം ഇരകളാകുന്നത്. ഗാസയിൽ നടക്കുന്ന അവസാനിക്കാത്ത ദുരന്തം എല്ലാവരെയും […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചു

റിയാദ് : ഗാസയിലെ നിലവിലെ സംഭവ വികാസങ്ങൾക്കിടയിൽ അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചതായി സൗദി അറേബ്യ അറിയിച്ചു. അറബ് ലീഗിന്റെ സെക്രട്ടറിയേറ്റിന്റെയും ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെയും ഏകോപനത്തിലാണ് അറബ് ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ഗാസയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അസാധാരണമായ അറബ് ഉച്ചകോടി ഈ മാസം 11ന് റിയാദിൽ നടക്കുന്നുണ്ട്. അറബ്-ആഫ്രിക്കൻ ഉച്ചകോടിയും 11ന് നടത്താനായിരുന്നു തീരുമാനം.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിദേശ മന്ത്രിയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ചർച്ച നടത്തി

ജിദ്ദ : സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും ചർച്ച നടത്തി. വനിതകൾ ഇസ്‌ലാമിൽ എന്ന ശീർഷകത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജിദ്ദയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തോനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വെടിനിർത്തൽ നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളും റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിത ഇടനാഴികൾ ഒരുക്കേണ്ടതിനെ കുറിച്ചും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ ഗതാഗത നിയന്ത്രണം വരുന്നു

അബുദാബി : തിരക്കുള്ള സമയങ്ങളില്‍ യു.എ.ഇ റോഡുകളില്‍ ചില പ്രത്യേക വാഹനങ്ങള്‍ക്ക് ഗതാഗത നിരോധം ഏര്‍പ്പെടുത്തുമെന്ന് അബുദാബി പോലീസ് ഫേസ്ബുക്കില്‍ അറിയിച്ചു. നവംബര്‍ 13 തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 9 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയും ഗതാഗത നിരോധം ഉണ്ടായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.ഈ സമയത്ത് ഭാരവാഹനങ്ങള്‍ നിരത്തിലിറക്കില്ല. ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ് വഴി ഷ്വാമഖിലേക്കുള്ള സുയിഹാന്‍ റോഡില്‍നിന്നു ഇരു ദിശകളിലേക്കും ‘മഫ’ ട്രക്ക് പാലം വരെയും ഇത് നടപ്പാക്കും. ശൈഖ് […]

SAUDI ARABIA - സൗദി അറേബ്യ

അൽ മാരിദ് കോട്ട: ചരിത്രത്തിലേക്കുള്ള കിളിവാതിൽ

അൽ ജൗഫ് : കീഴടക്കാനെത്തിയവർക്ക് മുന്നിൽ ധീരതയോടെ തലയുയർത്തിനിന്ന ചരിത്രമാണ് സൗദിയുടെ വടക്കൻ നഗരമായ അൽജൗഫ് പ്രവിശ്യയിലെ ദൗമത്തുൽ ജന്ദലിലെ അൽമാരിദ് കോട്ടക്ക് പറയാനുള്ളത്. നഗരമധ്യത്തിൽനിന്നു 600 മീറ്റർ ഉയരത്തിലാണ് എ.ഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ റോമാസാമാജ്യത്തിന്റെ ഭാഗമായിരുന്ന രാജാക്കന്മാർ പണിതീർത്ത പുരാതന കോട്ട സ്ഥിതി ചെയ്യുന്നത്. എ.ഡി 240 മുതൽ 274 വരെ പാൽമിറയിലെ രാജ്ഞിയായിരുന്ന സനോബിയ കോട്ട കീഴടക്കാനെത്തി സാധിക്കാതെ വന്നപ്പോൾ നടത്തിയ പരാമർശമാണ് ഇതിനെക്കുറിച്ചുള്ള ഏറ്റവും പുരാതന രേഖയായി കണക്കാക്കുന്നത്.പ്രവാചകൻ മുഹമ്മദ് നബി […]

SAUDI ARABIA - സൗദി അറേബ്യ

സൗദി നിർമിത ഇലക്ട്രിക് കാറുകൾ നാളെ ലേലത്തിന് 

ജിദ്ദ : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വൻതോതിൽ നിക്ഷേപമുള്ള അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് സൗദിയിലെ പ്ലാന്റിൽ നിർമിച്ച ആദ്യ കാറുകൾ ലേലത്തിൽ വിൽക്കുന്നു. കിംഗ്ഡം ഡ്രീം എഡിഷൻ എന്ന് പേരിട്ട ലൂസിഡ് എയർ കാറുകളുടെ പ്രത്യേക പതിപ്പുകളാണ് ലേലത്തിൽ വിൽക്കുന്നത്. സൗദി വിപണിയിൽ മാത്രം വിൽക്കാൻ കിംഗ്ഡം ഡ്രീം എഡിഷനിൽ പെട്ട 93 കാറുകളാണ് പ്രത്യേക പതിപ്പുകളായി ലൂസിഡ് കമ്പനി പുറത്തിറക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട ഒന്നാം നമ്പർ കാറും 93-ാം നമ്പർ കാറും […]

error: Content is protected !!