ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ സൗത്ത് അബ്ഹുർ വാട്ടർ ഫ്രണ്ട് തുറന്നുകൊടുത്തു, പൂര്‍ണ പ്രവേശനം 16ന്

ജിദ്ദ : സൗത്ത് അബ്ഹുർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുകൊടുത്തു. ഈ മാസം 16 മുതലാണ് (വ്യാഴം) പൂര്‍ണമായ പ്രവേശനം. വ്യാഴം രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മുനിസിപ്പൽ സേവനങ്ങൾ വികസിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമായി പൂർത്തിയാക്കിയ സൗത്ത് അബ്ഹുർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്. 2.7 […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഗാസയില്‍ ഖത്തര്‍ ആസ്ഥാനത്ത് ബോംബിട്ട നടപടി അറബ്,ഇസ്ലാമിക രാജ്യങ്ങള്‍ അപലപിച്ചു

ദോഹ : ഗാസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ആസ്ഥാനത്തിനുനേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ആശുപത്രികള്‍,ജനവാസ കേന്ദ്രങ്ങള്‍, കുടിയിറക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സിവിലിയന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുംനേരെ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന […]

SAUDI ARABIA - സൗദി അറേബ്യ

ആധുനിക സാങ്കേതികവിദ്യയും സൗദി ജീവനക്കാരും തമ്മിൽ മത്സരമില്ല-മന്ത്രി

ദമാം : സൗദിയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വദേശി ജീവനക്കാരുമായി മത്സരിക്കുന്നില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ‘റാദ്’ സംരംഭകത്വ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിൽ വ്യവസായ മേഖലയിൽ നിക്ഷേപാവസരങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മഹത്തായ ദേശീയ ഇച്ഛാശക്തി കാരണം ആധുനിക നിർമാണ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഏറ്റവും സുസജ്ജമായ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സൗദിയിൽ സാങ്കേതികവിദ്യയും സ്വദേശി ജീവനക്കാരും തമ്മിൽ മത്സരമില്ല. യുവജനങ്ങളിൽ ഭൂരിഭാഗവും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരാണ്. സൗദിയിൽ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ SAUDI ARABIA - സൗദി അറേബ്യ

സൗദി, ഒമാൻ ഏകോപന സമിതി യോഗം ചേർന്നു

മസ്‌കത്ത് : സൗദി, ഒമാൻ ഏകോപന സമിതി മസ്‌കത്തിൽ പ്രഥമ യോഗം ചേർന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഒമാൻ വിദേശ മന്ത്രി ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബൂസഈദിയുടെയും സംയുക്ത അധ്യക്ഷതയിലാണ് ഏകോപന സമിതി യോഗം ചേർന്നത്. ഒമാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഒമാനി ഉൽപന്നങ്ങൾ ഏറ്റവുമധികം കയറ്റി അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗാസയിലെ ഖത്തർ ആസ്ഥാനം ഇസ്രായിൽ ആക്രമിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ് : അധിനിവേശ ഫലസ്തീനിലെ ഗാസയുടെ പുനർ നിർമ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റിയുടെ ആസ്ഥാനത്തെ ഇസ്രായിൽ അധിനിവേശ സേന അക്രമിച്ചതിൽ സൗദി അറേബ്യ ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇസ്രായിൽ സൈന്യം ലംഘിക്കുകയാണെന്നും സൗദി വ്യക്തമാക്കി. ഈ നഗ്‌നമായ ആക്രമണത്തിനെതിരെ ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി പറഞ്ഞു. ഗാസയിലെ അതിക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഗാസയിലെ ആക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി വേണം. സിവിലിയൻമാർക്കും ആശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ചെയ്ത […]

SAUDI ARABIA - സൗദി അറേബ്യ

ഇന്തോനേഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കമ്പനികൾ വഴി മാത്രം

ജിദ്ദ : മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസോടെ മാൻപവർ സപ്ലൈ കമ്പനികളെ പോലെ ഗാർഹിക തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വഴി മാത്രമേ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സാധിക്കില്ല. ഇന്തോനേഷ്യക്കാരായ വേലക്കാരെ ആവശ്യമുള്ളവർ ഇത്തരം തൊഴിലാളികളുടെ സേവനം […]

SAUDI ARABIA - സൗദി അറേബ്യ

പ്രവാസികൾ ശ്രദ്ധിക്കുക; ജവാസാത്തിന് വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ല

ജിദ്ദ : ഉപയോക്താക്കൾക്ക് ജവാസാത്ത് സേവനങ്ങൾ നൽകാൻ വാട്‌സ് ആപ്പിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക അക്കൗണ്ടുകളുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ ജവാസാത്ത് മുന്നറിയിപ്പ് നൽകി. വാർത്തകളും വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ

ഗാസ തകര്‍ക്കപ്പെടുകയാണ്, മനുഷ്യര്‍ മരിച്ചുവീഴുന്നു, എന്തുഭാവിയെക്കുറിച്ചാണ് സംസാരിക്കേണ്ടത്….

റിയാദ് : കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന അറബ് ലീഗ്- ഒ.ഐ.സി ഉച്ചകോടിക്കിടെ, യുദ്ധാനന്തര ഗാസയുടെ ഭാവിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. എന്തു ഭാവിയെക്കുറിച്ചാണ് ഞാന്‍ പറയേണ്ടത്.. ഗാസ തകര്‍ക്കപ്പെടുകയാണ്, ഓരോ മണിക്കൂറിലും നിരവധി പേരാണ് മരിച്ചുവീഴുന്നത്. എന്തുഭാവിയെക്കുറിച്ച് സംസാരിക്കാനാണ് അവരാഗ്രഹിക്കുന്നത്. ഒരേയൊരു ഭാവി വെടിനിര്‍ത്തലാണ്. അതാണ് അറബ് ലീഗും ഒ.ഐ.സിയും ആവശ്യപ്പെടുന്നത്.ഇസ്രായിലിന്റെ മനുഷ്യത്വവിരുദ്ധമായ ക്രൂരതകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടണമെന്നും വിദേശമന്ത്രി പറഞ്ഞു. ഫലസ്തീന്‍ ജനതക്കെതിരെ അധിനിവേശക്കാര്‍ […]

SAUDI ARABIA - സൗദി അറേബ്യ

സുഹൃത്തിന്റെ കാർ മേൽവാടകക്ക് നൽകി; റിയാദിൽ തിരുവനന്തപുരം സ്വദേശി മൂന്നര വർഷമായി തടവിൽ

റിയാദ് : സുഹൃത്തിന്റെ കാർ ശ്രീലങ്കൻ സ്വദേശികൾക്ക് മേൽവാടകക്ക് നൽകി റിയാദിൽ തിരുവനന്തപുരം സ്വദേശി വെട്ടിലായി. നാട്ടിൽ അവധിക്ക് പോയ സുഹൃത്തിന്റെ കാർ തിരുവനന്തപുരം സ്വദേശിയായ യുവാവ് ശ്രീലങ്കൻ സ്വദേശികൾക്ക് മേൽവാടകക്ക് നൽകുകയായിരുന്നു. ഈ കാറിൽ സൗദിയിലെ പ്രമുഖ സ്ഥാപനത്തിന്റെ ഇലക്ട്രിക് കേബിളുകൾ ശ്രീലങ്കൻ സ്വദേശികൾ മോഷണം നടത്തുകയായിരുന്നു. കാർ അടക്കം പിടികൂടിയതോടെ വെട്ടിലായത് മലയാളിയും. നിർധന കുടുംബത്തിൽനിന്നുള്ള മലയാളി മൂന്നര വർഷത്തോളമായി തടവിലാണ്. രണ്ടു വർഷം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം നിലവിൽ സ്‌റ്റേഷൻ തടവിലാണ്. മോഷണത്തിന് […]

SAUDI ARABIA - സൗദി അറേബ്യ

ഗാസ റിലീഫ്; സൗദിയിൽനിന്ന് നാലാമത്തെ വിമാനം

റിയാദ് : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി സൗദിയിൽനിന്നുള്ള നാലാമത്തെ വിമാനം ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് ട്രക്കുകളിലാവും സാധനങ്ങൾ ഗാസയിൽ എത്തിക്കുക. ഭക്ഷണവും ബ്ലാങ്കറ്റുകളും തമ്പുകൾ ഉണ്ടാക്കാനുള്ള സാമഗ്രികളുമാണ് സൗദിയിൽനിന്ന് അയച്ചത്. കഴിഞ്ഞ ദിവസം അൽ അരീഷ് വിമാനത്താവളത്തിലെത്തിയ മൂന്നാമത്തെ വിമാനത്തിൽ 35 ടൺ റിലീഫ് വസ്തുക്കളാണുണ്ടായിരുന്നത്.യുദ്ധക്കെടുതി നേരിടുന്ന ഫലസ്തീനിലെ സഹോദരങ്ങൾക്ക് പരമാവധി സഹായം എത്തിക്കണമെന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശ പ്രകാരമാണ് റിലീഫ് വസ്തുക്കൾ അയക്കുന്നത്.

SAUDI ARABIA - സൗദി അറേബ്യ

മഴ- ലൈറ്റുകൾ ഓണാക്കി സുരക്ഷിത അകലം പാലിക്കാൻ ഡ്രൈവർമാരോട് സൗദി ട്രാഫിക് വിഭാഗം

റിയാദ് : മഴ പെയ്യുന്ന സമയത്ത് വാഹനമോടിക്കുന്നവർ ലൈറ്റ് ഓണാക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും ഹ്രസ്വവും സുരക്ഷിതവുമായ റൂട്ട് തെരഞ്ഞെടുത്ത് വേഗം നിർണയിക്കുക, വേഗം കൂടുന്നതിനനുസരിച്ച് നിയന്ത്രണം കുറയുമെന്നതിനാൽ വേഗതം കുറച്ച് ഡ്രൈവ് ചെയ്യുക, നനവുള്ള പ്രതലങ്ങളിൽ ശാന്തമായി ഡ്രൈവ് ചെയ്യുക, മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിടാൻ സാധ്യതയുള്ളതിനാൽ സുരക്ഷിത അകലം പാലിക്കുക, വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിയാൽ ഉള്ളിലുണ്ടാകുന്ന ഫോഗ് ഒഴിവാക്കാമെന്നും […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അയ്യായിരം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം

ജിദ്ദ : സൗദി അറേബ്യയിൽ ഉടനീളം അയ്യായിരം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇ.വി.ഐ.ക്യു തീരുമാനം. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ വേണ്ടിയാണ് അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ അടക്കം ഒരുക്കുന്നത്. അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല രാജ്യത്തുടനീളം സ്ഥാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ച വർധിപ്പിക്കുകയാണ് ഇ.വി.ഐ.ക്യു ലക്ഷ്യമിടുന്നത്ഇൻസ്റ്റലേഷൻ, മെയിന്റനൻസ് മേഖലയിലെ പ്രാദേശിക പങ്കാളികളുമായുള്ള ക്രിയാത്മക സഹകരണത്തിലൂടെ, ഈ മേഖലയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ച […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ റിയാദ് എയറിലേക്ക് വൻ തൊഴിലവസരങ്ങൾ.

ദുബായ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തോതില്‍ തൊഴിലവസരം. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയില്‍ ഒഴിവുകളുണ്ട്. ഇതിനായി ദുബായില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇക്കൊല്ലം തന്നെ റിക്രൂട്ട്‌മെന്റ് നടത്തും.2024 അവസാനത്തോടെ 300 ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2024 ആദ്യ പാദത്തില്‍ ആദ്യഘട്ട ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പീറ്റര്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഗള്‍ഫിന്റെ ‘ഷെന്‍ഗന്‍’ വിസ യു.എ.ഇക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും.

ദുബായ് :ഇന്ത്യക്കാരിയായ മറിയം ബീബിയെ സംബന്ധിച്ചിടത്തോളം, ഈ പ്രദേശത്തേക്കുള്ള ഓരോ സന്ദര്‍ശനവും വെല്ലുവിളി നിറഞ്ഞതാണ്. ‘എന്റെ മകള്‍ ഷാര്‍ജയിലും മകന്‍ ഖത്തറിലും താമസിക്കുന്നു,’ അവര്‍ പറഞ്ഞു. ‘അതിനാല്‍, ഞാന്‍ വരുമ്പോഴെല്ലാം, ഒരാളെ മാത്രമേ സന്ദര്‍ശിക്കൂ, രണ്ടുപേരെയും സന്ദര്‍ശിക്കണമെങ്കില്‍ വിസകളും യാത്രാ തീയതികളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.’ ഇപ്പോള്‍, പുതിയ ഏകീകൃത ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ടൂറിസ്റ്റ് വിസ എല്ലാ രാജ്യങ്ങളും അംഗീകരിച്ചതിനാല്‍, മറിയത്തെപ്പോലുള്ള സന്ദര്‍ശകര്‍ക്ക് ഇത് പ്രയോജനപ്പെടും. ‘ഏകീകൃത വിസയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍, ഞാന്‍ വാര്‍ത്തകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വൈദ്യുതി ഉൽപാദനത്തിൽ സൗദിയുടെ വൻ കുതിപ്പ്

ജിദ്ദ- അറബ് ലോകത്തും മധ്യപൗരസ്ത്യദേശത്തും വൈദ്യുതി ഉൽപാദനത്തിൽ സൗദി അറേബ്യ ബഹുദൂരം മുന്നിലാണെന്ന് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം മണിക്കൂറിൽ 401.6 ടെറാവാട്ട് വൈദ്യുതി തോതിലാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. ഇത് സർവകാല റെക്കോർഡാണ്. അറബ് ലോകത്ത് പ്രധാനപ്പെട്ട ഒമ്പതു രാജ്യങ്ങളുടെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ മൂന്നിലൊന്നിലേറെ സൗദി അറേബ്യയുടെ വിഹിതമാണ്. കഴിഞ്ഞ വർഷം ഒമ്പതു രാജ്യങ്ങളുടെ ആകെ വൈദ്യുതി ഉൽപാദനം മണിക്കൂറിൽ 1,181.6 ടെറാവാട്ട് ആയിരുന്നു. 2021 ൽ ഇത് 1,162.3 ടെറാവാട്ട് ആയിരുന്നു. ഇതിനെ […]

error: Content is protected !!