വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 പേരെ സൗദി വിമാനതാവളത്തിൽനിന്ന് തിരിച്ചയച്ചു
ജിദ്ദ : വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 നൈജീരിയക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നൈജീരിയയിലെ സ്വകാര്യ വിമാന കമ്പനിയായ പീസ് എയറിൽ എത്തിയ 264 യാത്രക്കാരിൽ 177 പേരെയാണ് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത്. സൗദിയിൽ പ്രാബല്യത്തിലുള്ള നിയമങ്ങളും നിയമാവലികളും അനുസരിച്ച് പ്രവേശന വ്യവസ്ഥകൾ പൂർണമല്ലാത്തതിനാലാണ് നൈജീരിയൻ യാത്രക്കാരെ തിരിച്ചയച്ചതെന്ന് നൈജീരിയയിലെ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. വിസാ അപേക്ഷകളിൽ ഇവർ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചിരുന്നത്. സൗദിയിൽ മുഴുവൻ സന്ദർശകർക്കും ബാധകമായ നിയമങ്ങളും നടപടിക്രമങ്ങളും എല്ലാവരും […]