സൗദിയിൽ ഓവർടൈം ഡ്യൂട്ടിക്ക് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതി
ജിദ്ദ : ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാതെയും അനുമതി വാങ്ങാതെയും സ്വന്തം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കാൻ ഭരണപരവും സാമ്പത്തികപരവുമായ സ്വതന്ത്രമായ നിയമാവലികളുള്ള മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളെയും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഔദ്യോഗിക ഡ്യൂട്ടി സമയത്തിനു പുറത്തും ഔദ്യോഗിക അവധി ദിവസങ്ങളിലും പെരുന്നാൾ അവധി ദിവസങ്ങളിലും ജീവനക്കാരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്താനാണ് അനുമതിയുള്ളത്. ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഡയറക്ടർ ബോർഡ് അംഗീകരിച്ച സാമ്പത്തികപരവും ഭരണപരവുമായ നിയമാവലികൾ അനുസരിച്ചായിരിക്കണം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത് […]