ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

പത്തുവയസിൽ താഴെയുള്ള കുട്ടികളെ തനിച്ച് വാഹനത്തിൽ കയറ്റിയാൽ പിഴ-സൗദി ട്രാഫിക് വകുപ്പ്

ജിദ്ദ : പത്തുവയസിൽ താഴെയുള്ള കുട്ടികളെ തനിച്ച് വാഹനത്തിൽ കയറ്റിയാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മുതിർന്നവരുടെ അകമ്പടിയില്ലാതെ ചെറിയ കുട്ടികളെ വാഹനത്തിൽ കയറ്റാൻ പാടില്ല. ഇങ്ങിനെ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. 300 മുതൽ 500 റിയാൽ വരെയാണ് ഈ നിയമലംഘനത്തിന് നൽകുന്ന പിഴ. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്, അവരെ തനിച്ച് വിടരുതെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

SAUDI ARABIA - സൗദി അറേബ്യ

ഹെല്‍മെറ്റ് വേണം, മറ്റ് വാഹനങ്ങളില്‍നിന്ന് അകലം പാലിക്കണം… മോട്ടോര്‍ സൈക്കിൾ യാത്രക്കാര്‍ക്ക് നിര്‍ദേശം

റിയാദ് : യാത്ര ചെയ്യുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി ട്രാഫിക് വിഭാഗം. സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പു നല്‍കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ധരിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. നിര്‍ദിഷ്ട സ്ഥലത്തു വ്യക്തമായി വായിക്കാവുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ചിരിക്കുക, നിര്‍ണിത ട്രാക്കുകളിലൂടെ മാത്രം വാഹനമോടിക്കുകയും ട്രാക്കുകള്‍ക്കിടയില്‍ മാറിക്കയറാതിരിക്കുക, ചുറ്റുമുള്ള വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കുകയും റോഡുകളിലെ നിശ്ചിത വേഗ പരിധി മറകടക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

SAUDI ARABIA - സൗദി അറേബ്യ

ട്രക്കുകളുടെ ഭാരവും വലിപ്പവും നിയമാനുസൃതമാകണം, ലംഘിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

റിയാദ് : സൗദിയില്‍ ലോറികളുടെ ഭാരവും വലുപ്പവും പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കര്‍ശന നടപടികളുമായ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ട്രാഫിക് നിയമങ്ങളുടെ ഖണ്ഡിക 23 പ്രകാരം ലോറികളുടെ പരമാവധി നീളം 23 മീറ്ററും വീതി 2.6 മീറ്ററും ഉയരം 2.6 മീറ്ററിലും കൂടുതലാകാന്‍ പാടില്ല. നീളത്തിലോ ഉയരത്തിലോ വീതിയുടെ കാര്യത്തിലോ പരിധി ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ആയിരം റിയാല്‍ പിഴ ചുമത്തും. റോഡുകള്‍ പൊതുമുതലെന്ന നിലയില്‍ ഗൗരവത്തോടെ സൂക്ഷിക്കപ്പെടേണ്ടതാണ്, വാഹനങ്ങളുടെ അമിത ഭാരവും ഉയരവുമെല്ലാം റോഡുകള്‍ക്കും പാലങ്ങള്‍ക്കും […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം; ആറു മണിക്കൂറിലേറെ വൈകിയാൽ 750 റിയാൽ നഷ്ടപരിഹാരം

ജിദ്ദ – വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി ഇന്നു മുതൽ പ്രാബല്യത്തിൽവന്നു. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരിചരണവും പിന്തുണയും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. ബുക്കിംഗ് നടത്തുമ്പോൾ […]

SAUDI ARABIA - സൗദി അറേബ്യ


സഊദിയിൽ 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്

റിയാദ്: സഊദിയിൽ 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. 73 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചാണ് കണക്കുകൾ പങ്കുവെച്ചത്. ഈജിപ്ഷ്യൻ ഓറഞ്ചിന് 36.47 ശതമാനവും അൽ സാഫി തൈരിന് 33.33 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിനും പച്ചപ്പയറിനും 21 ശതമാനത്തിലധികവും വില കുറഞ്ഞിട്ടുണ്ട്.നിർമാണ സാമഗ്രികളിൽ 11 എണ്ണത്തിന് വില ഉയർന്നപ്പോൾ, 27 എണ്ണത്തിന് വില […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ പതിമൂന്നാമത് ഗാസ റിലീഫ് വിമാനം ഈജിപ്തിലെത്തി

റിയാദ് -കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് കീഴിൽ സൗദി അറേബ്യയുടെ പതിമൂന്നാമത് ഗാസ റിലീഫ് വിമാനം ഈജിപ്തിലെ അൽഅരീശ് വിമാനത്താവളത്തിലെത്തി. ഗാസയിൽ ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കാൻ നിശ്ചയിച്ച 20 ആംബുലൻസുകളിൽ രണ്ടെണ്ണം ഈ വിമാനത്തിലുണ്ട്. ബാക്കി ആംബുലൻസുകൾ അടുത്ത ദിവസങ്ങളിൽ ഗാസയിലെത്തും.പന്ത്രണ്ടാമത് റിലീഫ് വിമാനം ഇന്നലെ അൽഅരീശ് വിമാനത്താവളത്തിലെത്തിയിരുന്നു. 35 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കരിപ്പൂരിലേക്കും കണ്ണൂരിലേക്കും നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത് സിറ്റി : കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും നിരക്ക് കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നിരക്കാണ് കുത്തനെ കുറച്ചത്.ഈ മാസം അവസാനം കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുക്കുകയാണെങ്കില്‍ 32 ദിനാറിന് ലഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ 48 ദീനാറാണ് സൈറ്റില്‍ കാണിച്ചിരിക്കുന്ന നിരക്ക്. ഡിസംബര്‍ 16 മുതല്‍ ഇത് 40 ദിനാര്‍ ആകുംം.ജനുവരിയിലെ ആദ്യ രണ്ടാഴ്ച നിരക്ക് 68 ദിനാറിലേക്ക് ഉയരും. ജനുവരി പകുതിയോടെ 60 ദിനാര്‍ ആയി മാറും.

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

മണല്‍പ്പരപ്പിലെ അപകടം: ഷാര്‍ജയിലെ അല്‍ ഫയ ഡ്യൂണ്‍സ് ഏരിയ അടച്ചിടാന്‍ പോലീസ്

അബുദാബി : മണല്‍പ്പരപ്പിലൂടെയുളള സാഹസിക ഡ്രൈവിംഗിനിടെ അപകടമുണ്ടായി ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ സെന്‍ട്രല്‍ മേഖലയിലെ അല്‍ ഫയ ഡ്യൂണ്‍സ് ഏരിയ അടച്ചിടാന്‍ പോലീസ് തീരുമാനിച്ചു.ജനങ്ങളുടെ സുരക്ഷക്കു മുന്‍ഗണന നല്‍കുന്നതിനായാണ് ഈ തീരുമാനം. രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച വൈകുന്നേരം അല്‍ ഫയ മരുഭൂമിയില്‍ ഓഫ് റോഡ് ഡ്രൈവിംഗിനിടെ അപകടത്തില്‍ ഒരു ഏഷ്യന്‍ യുവാവ് മരിക്കുകയും മറ്റൊരു ഏഷ്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.നിയമവിരുദ്ധമായ ഓഫ്‌റോഡിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് […]

SAUDI ARABIA - സൗദി അറേബ്യ

എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ ജോലിയില്‍ സൗദിവല്‍ക്കരണം നടപ്പാക്കി

എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ ജോലിയില്‍ സൗദിവല്‍ക്കരണം നടപ്പാക്കിറിയാദ് – ദ്രവീകൃത പെട്രോളിയം വാതകം കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സൗദി പൗരന്മാര്‍ ആയിരിക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ സുരക്ഷ അതോറിറ്റി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷാനടപടികളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് പദ്ധതി. ഏതെങ്കിലും കമ്പനികള്‍ക്ക് ഈ മേഖലയില്‍ സൗദികളെ നിയമിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാലു വര്‍ഷം വരെ സാവകാശം അനുവദിക്കുമെന്നും ഘട്ടം ഘട്ടമായി സൗദിവത്കരണം നടത്തണമെന്നും അതോറിറ്റി അറിയിച്ചു.സൗദി ഡ്രൈവര്‍മാര്‍ക്കാണ് ഈ മേഖലയില്‍ മുന്‍ഗണന നല്‍കേണ്ടത്. ദ്രവീകൃത വാതകം കൊണ്ടുപോകുന്നതില്‍ മുന്‍ പരിചയമില്ലാത്ത […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ; മുന്നറിയിപ്പുമായി അധികൃതർ

ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി ആളുകൾക്കാണ് ദിവസവും വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്ന് ധരിച്ച് നിരവധി ആളുകൾ ഇവർ നൽകുന്ന അക്കൗണ്ടിൽ […]

SAUDI ARABIA - സൗദി അറേബ്യ

വാരാന്ത്യത്തോടെ സൗദിയുടെ മിക്ക ഭാഗങ്ങളിലും താപനില കുറയുമെന്ന് കാലാവസ്ഥ വിദഗ്ധന്‍

റിയാദ് : ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ നാലാം മഴക്കാലം തുടങ്ങിയെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. വിവിധയിടങ്ങളില്‍ പല സമയത്തായി മഴക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ആലിപ്പഴ വര്‍ഷവും മഴ വെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.മദീനയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് മഴയുടെ തുടക്കം. പിന്നീട് ഹായിലിന്റെ ചില ഭാഗങ്ങളിലെത്തും. അവിടെ നിന്ന് അല്‍ഖസീമിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കും മക്ക, അസീര്‍, അല്‍ബാഹ, ജിസാന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കും. ശേഷം റിയാദിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മരം മുറിക്കുന്നവരും വിറക് ഉല്‍പാദിപ്പിക്കുന്നവരും ശ്രദ്ധിക്കുക. വ്യാപക പരിശോധന

മക്കയില്‍ അനധികൃതമായി വിറക് വില്‍പ്പന നടത്തിയ ഏഴു പേര്‍ പിടിയിലമക്കയിൽ അനധികൃതമായി വിറകും കരി ഉല്‍പന്നങ്ങളും വില്‍പ്പന നടത്തിയതിന് ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കൃഷി മന്ത്രാലയം പരിശോധന ശക്തമാക്കിയിയിട്ടുണ്ട്. പരിശോധനയിലാണ് ഇവർ പിടിയിലായത്. സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉല്‍പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയില്‍ ചികിത്സ

ദുബായ് : ഗാസയില്‍ ക്യാന്‍സര്‍ രോഗികളായ 1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നിര്‍ദേശിച്ചു. ഗാസയില്‍നിന്നുള്ള 1000 ഫലസ്തീനി കുട്ടികളെ കുടുംബാംഗങ്ങള്‍ക്കൊപ്പം യു.എ.ഇയിലെത്തിച്ച് രാജ്യത്തെ ആശുപത്രികളില്‍ എല്ലാവിധ ആരോഗ്യ, വൈദ്യ പരിചരണങ്ങളും നല്‍കാന്‍ നേരത്തെ യു.എ.ഇ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്.ദ്വിരാഷ്ട്ര പരിഹാരത്തില്‍ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരു രാഷ്ട്രീയ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കണമെന്ന് യു.എ.ഇ […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ റെഡ് അലർട്ട്

ജിദ്ദ : ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയിൽ ഇന്ന് രാത്രി 11 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്ക ഗവർണറേറ്റിന്റെ മുഴുവൻ മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ, കൊടുങ്കാറ്റ്, ദൃശ്യപരതയുടെ കുറവ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാനിലും റെഡ് അലര്ട്ട് പ്രഖ്യാപിച്ചു.

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അവധി ദിനങ്ങളിൽ അപകടങ്ങൾ വർധിക്കുന്നു

ജിദ്ദ : മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അവധിക്കാലത്ത് വാഹനാപകടങ്ങൾ 15 ശതമാനം തോതിൽ വർധിക്കുന്നതായി റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു. അവധിക്കാലത്ത് സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതും ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതും നിയമാനുസൃത വേഗപരിധി പാലിക്കേണ്ടതും ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കേണ്ടതും പ്രധാനമാണ്. കുട്ടികളെ അവർക്കുള്ള പ്രത്യേക സീറ്റുകളിൽ ഇരുത്തണം. ഇത് അപകടങ്ങൾക്കിടെ അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ വലിയ തോതിൽ സഹായിക്കും. സുരക്ഷ ഉറപ്പുവരുത്താൻ ടയറുകളും മറ്റു വാഹന ഭാഗങ്ങളും പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിലുണ്ടെന്ന് […]

error: Content is protected !!