സൗദിയിലെ വാഹനാപകട മരണ നിരക്ക് 40 ശതമാനം കുറഞ്ഞു
ജിദ്ദ : പത്തു വർഷത്തിനിടെ സൗദിയിൽ വാഹനാപകട മരണ നിരക്ക് 40 ശതമാനം തോതിൽ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കി. 2013 മുതൽ 2022 വരെയുള്ള കാലയളവിലാണ് വാഹനാപകട മരണ നിരക്ക് ഇത്രയും കുറഞ്ഞത്. 2030 ഓടെ വാഹനാപകട മരണ നിരക്ക് 50 ശതമാനം തോതിൽ കുറക്കുകയെന്ന ആഗോള ലക്ഷ്യത്തിലേക്ക് സൗദി അറേബ്യ ഏറെ അടുത്തിരിക്കുന്നു. ആഗോള ലക്ഷ്യം കൈവരിക്കാൻ പത്തു ശതമാനം മാത്രമാണ് മറികടക്കാനുള്ളത്. 2030 നു മുമ്പായി ഇത് നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]