ദേശീയ ദിനത്തിന് അധിക അവധി അനുവദിച്ച് യു.എ.ഇ സര്‍ക്കാര്‍, മൂന്നു ദിവസം അവധി കിട്ടും
അബുദാബി : യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി നല്‍കി. ഇതോടെ വാരാന്ത്യമടക്കം തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 2, 3, 4 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.രണ്ടു ദിവസം മാത്രമേ അവധിയുണ്ടാകൂ എന്നും അധിക അവധി ഉണ്ടാകില്ലെന്നുമായിരുന്നു മന്ത്രാലയം നേരത്തെ അറിയിച്ചത്. ദേശീയ അവസരത്തോടനുബന്ധിച്ച് ഡിസംബര്‍ 2, 3 തീയതികളില്‍ ശമ്പളത്തോടെയുള്ള അവധി […]