സൗദി അറേബ്യയിലും പരുത്തികൃഷി വന്‍ വിജയം, ശദാ മലയില്‍ നൂറുമേനി വിളവ്
റിയാദ് : ഈജിപ്തില്‍ മാത്രമല്ല സൗദി അറേബ്യയിലും പരുത്തികൃഷി വിജയകരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഗവേഷകനുമായ നാസര്‍ അല്‍ശദ്‌വി. സൗദിയിലെ പ്രധാന കാര്‍ഷിക മേഖലകളിലൊന്നായ അല്‍ബാഹയിലെ മഖവ ജില്ലയിലെ ശദാ മലയിലാണ് പരുത്തി കൃഷി വിജയകരമായി പരീക്ഷിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഭൂഗര്‍ഭ ജലത്തിന്റെ സമൃദ്ധിയും കാരണം അല്‍ബാഹ സൗദിയിലെ കാര്‍ഷിക പ്രവിശ്യയായാണ് അറിയപ്പെടുന്നത്.ഈജിപ്തില്‍ മാത്രമേ പരുത്തികൃഷി വിജയിക്കുകയുള്ളൂവെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ സൗദിയുടെ തെക്ക് ഭാഗത്തെ ചില മലകളില്‍ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണാണുള്ളത്. ശദാ മലയില്‍ ഒരു കാലത്ത് […]