സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി.
അബുദാബി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി. അനുമതിയില്ലാതെ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കും 15,000 ദിര്‍ഹം (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു. ടിക് ടോക്കിലും സ്നാപ് ചാറ്റിലും പോസ്റ്റ് ചെയ്‍ത വീഡിയോയിലാണ് രണ്ട് അപരിചിതരുടെ ഫോട്ടോകള്‍ ഉള്‍പ്പെട്ടത്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതു കൊണ്ടുണ്ടായ മാനസിക പ്രയാസത്തിന് […]









