കുവൈത്തില്‍ മൂന്നു മാസത്തേക്ക് നിയമനങ്ങള്‍ വിലക്കി
കുവൈത്ത് സിറ്റി : കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഡെപ്യൂട്ടേഷനുകളും മൂന്നു മാസത്തേക്ക് വിലക്കി കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍അഹ്മദ് ഉത്തരവിറക്കി. ആവശ്യമെങ്കില്‍ വിലക്ക് കൂടുതല്‍ കാലത്തേക്ക് ദീര്‍ഘിപ്പിക്കും. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഡെപ്യൂട്ടേഷനുകളും മൂന്നു മാസത്തേക്ക് വിലക്കിയതെന്ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് പറഞ്ഞു.