സൗദിയിൽ റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നത്
ജിദ്ദ : സൗദി അറേബ്യയിൽ റോഡപകടങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങൾ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ തിരിയുന്നതാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഡാറ്റ വെളിപ്പെടുത്തി. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 2022-ൽ വാഹനം ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തിരിക്കുന്നതിലൂടെ 47500 അപകടങ്ങളാണുണ്ടായത്. സുരക്ഷിതമായ അകലം പാലിക്കാത്തതിലൂടെ 45900 അപകടങ്ങളുമുണ്ടായി. അതേസമയം, നഗരങ്ങളിലെ ഗുരുതരമായ ട്രാഫിക് അപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 6.8% കുറഞ്ഞു. നിലവിൽ നഗരങ്ങളിലെ […]