ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

കാരണമില്ലാതെ പിരിച്ചുവിട്ട ജീവനക്കാരന്  278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന കോടതി ഉത്തരവ്

റിയാദ് : സൗദിയിൽ ന്യായമായ കാരണം കൂടാതെ പിരിച്ചു വിട്ട ബാങ്ക് ജീവനക്കാരന് 278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി ഉത്തരവിട്ടു. ന്യായമായ കാരണം കൂടാതെയാണ് പിരിച്ചുവിട്ടതെന്നും സർവ്വീസ് ആനുകൂല്യങ്ങളോ കരാറിൽ ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമോ വാർഷികാവധിയുടെ തുകയോ നൽകിയില്ലെന്ന പരാതിയുമായി മദീനയിലെ ബാങ്കിനെതിരെയായിരുന്നു പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ ലേബർ കോടതിയെ സമീപിച്ചത്. ചെക്കുകൾ മാറുന്നതിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയിട്ടുണ്ടെന്നും വാർഷികാവധിക്കുപകരം ലീവെടുത്തിട്ടുണ്ടെന്ന ന്യായവും നിരത്തി ജീവനക്കാരൻ യാതൊരു വിധ ആനുകൂല്യങ്ങളും അർഹിക്കുന്നില്ലെന്നും […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെ മഴക്കു സാധ്യത; ജാഗ്രതക്ക് നിർദേശം

ജിദ്ദ : സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റിന്റെയും പൊടിക്കാറ്റിന്റെയും അകമ്പടിയോടെ മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. തുടർന്ന് രണ്ടു ദിവസം മഴ കൂടുതല്‍ ശക്തി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാസികളെ ശ്രദ്ധിക്കുക, സൗദിയിലേക്ക് തിരിച്ചുവരും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

ജിദ്ദ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെത്തുന്ന പ്രവാസികളിൽ ചിലർ വിമാനതാവളങ്ങളിൽ പോലീസിന്റെ പിടിയിലാകുന്നതായി വാർത്തകൾ വരുന്നുണ്ട്. ഏറെക്കാലം സൗദിയിൽ പ്രവാസ ജീവിതം നയിച്ച ശേഷം റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി മടങ്ങുന്നവരിൽ ചിലരാണ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ ഒരാളെ റിയാദ് പോലീസ് പിടികൂടി. കോഴിക്കോട് വിമാനതാവളത്തിൽനിന്ന് റിയാദ് വഴി അബഹയിലേക്ക് വരികയായിരുന്ന യുവാവിനെയാണ് റിയാദ് പോലീസ് പിടികൂടിയത്. ഇദ്ദേഹം നേരത്തെ ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്നു. ബഖാലയിൽ ജോലി […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

സൗദിക്കും ഖത്തറിനുമിടയില്‍ യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ കരാര്‍

റിയാദ് : സൗദി അറേബ്യക്കും ഖത്തറിനുമിടയില്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുള്ള യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചു. റിയാദില്‍ സൗദി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു വെച്ച് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും നടത്തിയ ചര്‍ച്ചക്കിടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുന്നവരുടെ യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ ഒപ്പുവെച്ചത്. സൗദി, ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി ഭാഗത്തുള്ള […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

റണ്‍വേക്കു സമീപം പക്ഷികള്‍: വിമാന സര്‍വീസുകള്‍ വൈകി

കുവൈത്ത് സിറ്റി – കുവൈത്ത് എയര്‍പോര്‍ട്ടില്‍ റണ്‍വേക്കു സമീപം പക്ഷികളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് ഏതാനും വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു. ലാന്റിംഗിനും ടേക്ക്ഓഫിനുമിടെ വിമാനങ്ങള്‍ക്കു സമീപം പക്ഷികളുണ്ടാകുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഏതാനും സര്‍വീസുകള്‍ നീട്ടിവെച്ചത്. കുവൈത്തിലേക്ക് വന്ന ചില സര്‍വീസുകള്‍ തിരിച്ചുവിടുകയും ചെയ്തു. പക്ഷികള്‍ ഇടിച്ച് വിമാനങ്ങള്‍ക്കും എന്‍ജിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിലൂടെ വാഹനം ഓടിച്ചാൽ 10,000 റിയാൽ പിഴ

ജിദ്ദ : നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് നിർണയിച്ച റിസർവ് പ്രദേശങ്ങളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ വാഹമോടിക്കുന്നതിന് 10,000 റിയാൽ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. ചെടികളുടെയും സസ്യങ്ങളുടെയും നാശം, പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ ആഘാതം, മണ്ണിന്റെ ഉൽപാദനക്ഷമത കുറയൽ എന്നിവ അടക്കം ഹരിത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് നിരവധി ദോഷങ്ങളുള്ളതായി മന്ത്രാലയം പറഞ്ഞു. വ്യക്തിഗത തമ്പുകളുടെ ഉപയോഗം, പ്രത്യേക അടുപ്പിൽ തീ കത്തിക്കൽ, പ്രത്യേകം നിർണയിച്ച പാതകൾ ഉപയോഗിക്കൽ, മരങ്ങൾ മുറിക്കാതിരിക്കൽ, വിറകുണ്ടാക്കാതിരിക്കൽ, […]

SAUDI ARABIA - സൗദി അറേബ്യ

റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ

ജിദ്ദ : ഉപയോഗിക്കാത്ത പക്ഷം റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്‌പോൺസർ തനിക്ക് 30 ദിവസത്തെ റീ-എൻട്രി അനുവദിച്ചെന്നും ഈ വിസയിൽ താൻ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയില്ലെന്നും അറിയിച്ചും ഈ വിസ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമോയെന്ന് ആരാഞ്ഞും വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വിസാ കാലാവധിക്കുള്ളിൽ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാത്ത പക്ഷം പിഴ ഒഴിവാക്കുന്നതിന് റീ-എൻട്രി വിസ റദ്ദാക്കൽ നിർബന്ധമാണെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ പത്തു ശതമാനം വളർച്ച

ജിദ്ദ : സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. ഈ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് 507.4 ബില്യൺ റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 461.7 ബില്യൺ റിയാലായിരുന്നു. 2019 മുതൽ 2022 വരെയുള്ള നാലു വർഷത്തിനിടെ ഓൺലൈൻ വ്യാപാരം 12 ഇരട്ടി വർധിച്ചിട്ടുണ്ട്.സൗദി ബിസിനസ് സെന്ററിനു കീഴിലെ ബിസിനസ് പ്ലാറ്റ്‌ഫോം ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന […]

SAUDI ARABIA - സൗദി അറേബ്യ

സിറ്റിസൺ അക്കൗണ്ട് ഗുണഭോക്താക്കൾക്ക് ഈ വർഷം 43.3 ബില്യൺ റിയാൽ സഹായം

ജിദ്ദ : സബ്‌സിഡി ധനസഹായം അർഹരായ സ്വദേശി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി ഈ വർഷം വിതരണം ചെയ്തത് 43.3 ബില്യൺ റിയാൽ. 2017 ഡിസംബറിൽ ആരംഭിച്ച ശേഷം പദ്ധതി വഴി ഒരു വർഷത്തിനിടെ വിതരണം ചെയ്യുന്ന ഏറ്റവും ഉയർന്ന ധനസഹായമാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹരായ സൗദി കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് […]

SAUDI ARABIA - സൗദി അറേബ്യ

ഗാസ: യു.എന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ് : ഗാസയില്‍ വിപുലവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ വിധത്തില്‍ മാനുഷിക സഹായം ഉടന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയത്തെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സുസ്ഥിരമായ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്ന് സൗദി പ്രത്യാശിച്ചു. ഈ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവെപായിരിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. സൈനിക പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവസാനിപ്പിക്കുന്നതിനും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഇത് പ്രയോജനപ്പെടണം. അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും നിരായുധരായ സിവിലിയന്മാര്‍ക്കെതിരെ […]

SAUDI ARABIA - സൗദി അറേബ്യ

സെയില്‍സ്, പര്‍ച്ചേസ് പ്രൊഫഷനുകള്‍ സൗദിവൽക്കരണത്തിന് ഇന്ന് മുതല്‍ തുടക്കമായി

റിയാദ് :വിദേശികള്‍ ജോലി ചെയ്യുകയും ഇഖാമകളില്‍ പ്രൊഫഷനുകളായി സ്വീകരിക്കുകയും ചെയ്തിരുന്ന സെയില്‍സ് റെപ്രസന്റേറ്റീവ് (മന്‍ദൂബ് മബീആത്ത്), പര്‍ച്ചേസ് റെപ്രസന്റേറ്റീവ് (മന്‍ദുബ് മുശ്തറയാത്ത്) അടക്കം സെയില്‍സ്, പര്‍ച്ചേസ് മേഖലകളിലെ നിരവധി പ്രൊഫഷനുകളുടെ സൗദിവത്കരണത്തിന് ഇന്ന് തുടക്കമായി. ഇത് സംബന്ധിച്ച് ആറു മാസം മുമ്പ് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമമന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയും ഇത്തരം പ്രൊഫഷനുകളിലുള്ളവര്‍ക്ക് മറ്റു ജോലികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ സൗദിവത്കരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വാടക ഈജാർ വഴി; എല്ലാ കെട്ടിടങ്ങള്‍ക്കും ബാധകമല്ല

റിയാദ് : 2024 ജനുവരി മുതൽ കെട്ടിടങ്ങളുടെ വാടക ഓൺലൈനായി നൽകണമെന്ന നിയമത്തിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ താൽക്കാലികമായി ഒഴിവാക്കിയതായി ഈജാൽ പോർട്ടൽ അറിയിച്ചു. എല്ലാവിധ കെട്ടിട വാടകക്കരാറുകളും ഈജാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെങ്കിലും താമസക്കെട്ടിടങ്ങളുടെ വാടകയാണ് ഓൺലൈനായി അടക്കൽ ആദ്യഘട്ടത്തിൽ നിർബന്ധമാക്കിയിരിക്കുന്നത്. ഇ-പെയ്മന്റ് സംവിധാനത്തിലൂടെയുള്ള ഇടപാടുകൾ വർധിപ്പിക്കുക വാടകക്കാരുടെയും ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, ഇടനിലക്കാരുടെ തട്ടിപ്പിൽ നിന്ന് രക്ഷനൽകുക, പണമിടപാടുകൾ സുതാര്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് വാടകക്കരാറുകൾ ഈജാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എതിർദിശയിൽ വാഹനമോടിച്ചതു കാരണം 14,000 അപകടങ്ങൾ

ജിദ്ദ : എതിർദിശയിൽ വാഹമോടിച്ചതു കാരണം കഴിഞ്ഞ വർഷം സൗദിയിൽ 14,000 ഓളം വാഹനാപകടങ്ങളുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ ഇതേ കാരണത്താൽ രാജ്യത്ത് 12,000 ഓളം വാഹനാപകടങ്ങളാണുണ്ടായത്. കഴിഞ്ഞ വർഷം ഗുരുതരമായ വാഹനാപകടങ്ങൾ 6.8 ശതമാനം തോതിൽ കുറഞ്ഞു. ഗുരുതരമായ വാഹനാപകടങ്ങളിൽ 55.5 ശതമാനവും നഗരങ്ങൾക്കകത്താണ് സംഭവിച്ചത്. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിലെ മരണങ്ങൾ 2.1 ശതമാനം തോതിലും പരിക്കേറ്റവരുടെ എണ്ണം 4.2 ശതമാനം തോതിലും കുറഞ്ഞു.വാഹനങ്ങൾ പെട്ടെന്ന് തെന്നിമാറിയതു […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി തുടങ്ങുന്നു

ജിദ്ദ : സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ രണ്ടു ഡ്രൈവിംഗ് സ്‌കൂളുകളും ജിദ്ദ, ജിസാൻ, ഖഫ്ജി, ദമാം, ഹനാകിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോ സ്‌കൂളുകളും തുടങ്ങാനാണ് പദ്ധതി. ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ട്രാഫിക് ഡയറക്ടറേറ്റിലെ ലൈസൻസ് വിഭാഗവുമായി ഇ-മെയിൽ വഴി ബന്ധപ്പെട്ടാൽ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും കൈമാറും. ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക-തായിഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അൽഹദ ചുരംറോഡ് നാളെ അടക്കും

തായിഫ് : തായിഫിനെയും മക്കയെയും ബന്ധിപ്പിക്കുന്ന അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ഞായർ) താൽക്കാലികമായി അടക്കുമെന്ന് തായിഫ് നഗരസഭ അറിയിച്ചു. നാളെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക. സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണിത്. ഇതിന്റെ മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില.

error: Content is protected !!