ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍ സര്‍വീസ് 2028 ല്‍ ആരംഭിക്കും
കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗണ്യമായ പുരോഗതി കൈവരിച്ചതായി കുവൈത്ത്. 2028 ല്‍ സര്‍വീസ് ആരംഭിക്കാനാണ് പരിപാടി. നിര്‍മാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി നടപടികള്‍ ഉടന്‍ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചതില്‍ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏല്‍പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ദാവി വ്യക്തമാക്കി. കുവൈത്തില്‍നിന്ന് […]