സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കാന്‍ വ്യാജനിയമനം; 894 കമ്പനികള്‍ക്ക് വന്‍തുക പിഴ
അബുദാബി : യു.എ.ഇയില്‍ സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കാന്‍ വ്യാജ നിയമനങ്ങള്‍ നടത്തിയ 894 കമ്പനികള്‍ക്ക് വന്‍തുക പിഴശിക്ഷ. ഒരു ലക്ഷം ദിര്‍ഹംവരെയാണ് കമ്പനികള്‍ക്ക് പിഴ വിധിച്ചത്.2022 പകുതി മുതലുള്ള കലായളവിലാണ് എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇത്രയും സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയതെന്ന് യുഎഇ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി.1,267 യു.എ.ഇ പൗരന്മാരെയാണ് വ്യാജ തസ്തികകളില്‍ നിയമിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം, രാജ്യത്തെ 95 ശതമാനം സ്വകാര്യ കമ്പനികളും സ്വദേശിവല്‍കരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുംകണ്ടെത്തി.നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ 20,000 […]