മക്ക : മഴ നിർത്താതെ പെയ്തതോടെ മരുഭൂമിക്ക് മുകളിൽ പച്ചപ്പ് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം സൗദിയുടെ ഔദ്യോഗിക പ്രസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പച്ചപ്പുല്ലിന് പുറമെ, നിറയെ പൂക്കളുള്ള ചെടികളും മരുഭൂമിയിലുണ്ട്. മക്കയിൽനിന്ന് മദീനയിലേക്കും തിരിച്ചുമുള്ള യാത്രയിൽ മരുഭൂമി പച്ച പുതച്ചു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.