ദമാം : ആരോഗ്യ വ്യവസ്ഥകളും നഗരസഭാ നിയമ, നിർദേശങ്ങളും ലംഘിച്ച് റോഡുകളിലും പൊതുസ്ഥലങ്ങളിലും വിൽപനക്ക് പ്രദർശിപ്പിച്ച 250 കിലോ കേടായ മത്സ്യം പട്രോൾ പോലീസുമായി സഹകരിച്ച് നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ ശ്രമിച്ച് നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും ശക്തമായ പരിശോധനകൾ തുടരുമെന്ന് അൽഹസ നഗരസഭ പറഞ്ഞു.