ബുറൈദ : നഗരത്തില്‍ ശക്തമായ ആലിപ്പഴ വര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് മഴയുടെ അകമ്പടിയോടെയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും റോഡുകളില്‍ ഐസ് കട്ടകള്‍ കുമിഞ്ഞുകൂടി ഗതാഗതം തടസ്സപ്പെട്ടു. ഷെവലുകള്‍ ഉപയോഗിച്ച് ഐസ് നീക്കം ചെയ്ത് നഗരസഭ റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയായിരുന്നു. സമീപ കാലത്ത് ആദ്യമായാണ് ബുറൈദ ഇത്തരമൊരു ദൃശ്യത്തിന് സാക്ഷ്യംവഹിക്കുന്നത്.