ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

മക്കയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി

മക്ക : മക്ക പ്രവിശ്യയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) അറിയിച്ചു. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മആദിന്‍ ആരംഭിച്ച തീവ്രപര്യവേക്ഷണ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യത്തെ കണ്ടെത്തലാണിത്. മിനറല്‍ പ്രൊഡക്ഷന്‍ ലൈന്‍ നിര്‍മിക്കാനാണ് തീവ്രപര്യവേക്ഷണ പ്രോഗ്രാമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മന്‍സൂറ, മസറ സ്വര്‍ണ ഖനിക്കു ചുറ്റുമുള്ള പര്യവേക്ഷണത്തില്‍ തീവ്രപര്യവേക്ഷണ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അല്‍ഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തില്‍ പ്രോത്സാഹജനകമായ ഫലങ്ങള്‍ കണ്ടെത്തി. മന്‍സൂറ, മസറ സ്വര്‍ണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മന്‍സൂറ, മസറ ഖനിയില്‍ നിന്ന് 400 മീറ്റര്‍ ദൂരെ 61 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 10.4 ഗ്രാം സ്വര്‍ണവും 20 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 20.6 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!