മക്ക : മക്ക മേഖലയിൽ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൻ ശക്തിയിലുള്ള കാറ്റും താഴ്ന്ന ദൃശ്യപരതക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (വ്യാഴം) രാത്രി പത്തു മണിവരെയാണ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, മക്കയിലെ സ്‌കൂളുകളിൽ ഇന്നത്തെ സായാഹ്ന ക്ലാസുകളും രാത്രി ക്ലാസുകളും സസ്‌പെന്റ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
മക്കയിൽ കനത്ത മഴക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു
