റിയാദ് : അറ്റകുറ്റ പണികള്‍ക്കായി റിയാദ് മൃഗശാല അടച്ചു. ഇന്ന് (ബുധന്‍) മുതല്‍ അനിശ്ചിതകാലത്തേക്കാണ് അടച്ചിരിക്കുന്നതെന്നും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമ്പോള്‍ തുറക്കുമെന്നും സൗദി വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചു.
190 ഇനങ്ങളില്‍ പെട്ട 1300 ഓളം വ്യത്യസ്ത ഇനം ജീവികളുള്ള ഈ മൃഗശാല റിയാദ് സീസണിന്റെ ഭാഗമായി രണ്ട് മാസം മുമ്പാണ് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി തുറന്നത്. പ്രവേശനം സൗജന്യമായിരുന്നു. ആനകള്‍ക്കും ജിറാഫിനും തീറ്റ നല്‍കാനുള്ള അവസരം ഇതോടൊന്നിച്ച് ഒരുക്കിയിരുന്നു. എന്നാല്‍ ഏതാനും ചില ഭാഗങ്ങള്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തുറന്നിരുന്നില്ല. ഇവിടെയാണ് ഇപ്പോള്‍ പണികള്‍ പുരോഗമിക്കുന്നത്.