റിയാദ് : സൗദി അറേബ്യക്കും ഖത്തറിനുമിടയില്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുള്ള യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചു. റിയാദില്‍ സൗദി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു വെച്ച് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും നടത്തിയ ചര്‍ച്ചക്കിടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുന്നവരുടെ യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ ഒപ്പുവെച്ചത്. സൗദി, ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി ഭാഗത്തുള്ള സല്‍വ അതിര്‍ത്തി പോസ്റ്റിലും ഖത്തര്‍ ഭാഗത്തുള്ള അബൂസംറ അതിര്‍ത്തി പോസ്റ്റിലും യാത്രാ നടപടികള്‍ എളുപ്പമാക്കാനുള്ള കരാറില്‍ സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയും ഖത്തര്‍ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ദോസരിമാണ് ഒപ്പുവെച്ചത്. സൗദി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലെ സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ വിശകലനം ചെയ്തു.
VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി
ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം
സൗദിയിലെ പ്രവാസികള്‍: ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികള്‍ ഒന്നാമത്
ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന, സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, സൗദിയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ അല്‍അതിയ്യ, ഖത്തര്‍ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍കഅബി, ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ സഅദ് അല്‍ഖുലൈഫി, ഖത്തര്‍ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ദോസരി എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.