ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വാടക ഈജാർ വഴി; എല്ലാ കെട്ടിടങ്ങള്‍ക്കും ബാധകമല്ല

റിയാദ് : 2024 ജനുവരി മുതൽ കെട്ടിടങ്ങളുടെ വാടക ഓൺലൈനായി നൽകണമെന്ന നിയമത്തിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ താൽക്കാലികമായി ഒഴിവാക്കിയതായി ഈജാൽ പോർട്ടൽ അറിയിച്ചു. എല്ലാവിധ കെട്ടിട വാടകക്കരാറുകളും ഈജാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെങ്കിലും താമസക്കെട്ടിടങ്ങളുടെ വാടകയാണ് ഓൺലൈനായി അടക്കൽ ആദ്യഘട്ടത്തിൽ നിർബന്ധമാക്കിയിരിക്കുന്നത്. ഇ-പെയ്മന്റ് സംവിധാനത്തിലൂടെയുള്ള ഇടപാടുകൾ വർധിപ്പിക്കുക വാടകക്കാരുടെയും ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, ഇടനിലക്കാരുടെ തട്ടിപ്പിൽ നിന്ന് രക്ഷനൽകുക, പണമിടപാടുകൾ സുതാര്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് വാടകക്കരാറുകൾ ഈജാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനം സൗദി മുൻസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നത് പരിപൂർണമായി നിർത്തലാക്കി ഇലക്ടോണിക് പെയ്‌മെന്റ് വൗച്ചറുകൾ ഇഷ്യൂ ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഈജാർ പോർട്ടലുകൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.

സൗദിയിൽ 2024 ജനുവരി മുതൽ കെട്ടിട വാടക തുക ഈജാർ പോർട്ടലിലൂടെ മാത്രം നൽകുന്ന രീതി കണിശമായി നടപ്പിലാക്കുമെന്ന് സൗദി റിയൽ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീർ അൽ മുഫറെജ് നേരത്തെ അറിയിച്ചു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇതു സഹായകരമാകുമെന്ന് അൽ മുഫറെജ് ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഈജാർ പോർട്ടൽ ലോഞ്ചിംഗ് മുതൽ ഇതുവരെയായി എമ്പതു ലക്ഷത്തിലധികം വാടകക്കരാറുകൾ ഈജാർ പോർട്ടൽ വഴി പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്‌റ്റേറ്റ് വെളിപ്പെടുത്തി. ഇതിൽ അറുപത്തിയാറു ലക്ഷത്തോളം പാർപ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണുള്ളത്. പ്രതിദിനം 18000 കരാറുകളെന്ന തോതിൽ ഇരുപത്തിയെട്ട് ലക്ഷം കരാറുകളോടെ ഏറ്റവും കൂടുതൽ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായത് നടപ്പു വർഷത്തിലാണ്. ഈജാർ പോർട്ടലിന്റെ സുതാര്യതയും പോർട്ടലിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. കരാർ സമയത്ത് അനുബന്ധ കക്ഷികൾ നൽകുന്ന രേഖകളുടെ വിശ്വാസ്യത അനുബന്ധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും കരാർ ഇടനിലക്കാർ റിയൽ എസ്‌റ്റേറ്റ് അതോറിറ്റിക്ക് കീഴിലുള്ള അംഗീകൃത ഓഫീസുകാർ മാത്രമാണെന്ന് ഉറപ്പു വരുത്തുന്നതിനും പോർട്ടൽ വഴി സൗകര്യം ചെയ്തിട്ടുണ്ട്. കരാറുകൾ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ നിന്ന് ഓൺലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകൾ വഴി വാടക തുടകയടക്കുന്നതിനും ഈജാർ പോർട്ടലിൽ സൗകര്യമുണ്ട്. ഘഡുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാനമുൾപ്പെടെ നിരവധി സർവ്വീസുകൾ പോർട്ടൽ വഴി ലഭ്യമാമാണെന്നും അതോറിറ്റി വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!