റിയാദ് : ഗാസയില്‍ വിപുലവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ വിധത്തില്‍ മാനുഷിക സഹായം ഉടന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയത്തെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സുസ്ഥിരമായ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്ന് സൗദി പ്രത്യാശിച്ചു.
ഈ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവെപായിരിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. സൈനിക പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവസാനിപ്പിക്കുന്നതിനും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഇത് പ്രയോജനപ്പെടണം.
അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും നിരായുധരായ സിവിലിയന്മാര്‍ക്കെതിരെ ഇസ്രായില്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.