ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പുതിയ 16 സേവനങ്ങളുമായി അബ്ശിർ

ജിദ്ദ : ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി നവംബറിൽ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും 48 ലക്ഷത്തിലേറെ സേവനങ്ങൾ നൽകി. അബ്ശിർ ഇൻഡിവിജ്വൽസ് വഴി 26.8 ലക്ഷത്തിലേറെ സേവനങ്ങളും അബ്ശിർ ബിസിനസ് വഴി 21.66 ലക്ഷത്തിലേറെ സേവനങ്ങളുമാണ് നൽകിയത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 350 ലേറെ സേവനങ്ങൾ അബ്ശിർ നൽകുന്നുണ്ട്.


ഈ വർഷം പതിനാറു സേവനങ്ങൾ അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ അപ്പീൽ നൽകൽ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉപേക്ഷിക്കൽ, തോക്കുകളുടെ ഉടമസ്ഥാവകാശ മാറ്റം, ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു ചെയ്യൽ, ബൈക്കുകൾ ഓടിക്കാൻ മറ്റുള്ളവർക്ക് ഓതറൈസേഷൻ നൽകൽ, ബൈക്ക് രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ, ബൈക്കുകളുടെ ഉടമസ്ഥാവകാശം മാറ്റൽ, റോഡ് ജോലികൾക്കുള്ള പെർമിറ്റ്, ക്രിമിനൽ റെക്കോർഡ് റിപ്പോർട്ട്, കേടായ തിരിച്ചറിയൽ കാർഡിനു പകരം പുതിയ കാർഡ് അനുവദിക്കൽ, കുടുംബാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകൽ, സൗദി തിരിച്ചറിയൽ കാർഡ് തപാൽ വഴി എത്തിക്കൽ, സൗദി തിരിച്ചറിയൽ കാർഡ് ആക്ടിവേറ്റ് ചെയ്യൽ, സൗദി തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് ഫോട്ടോ സമർപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഏർപ്പെടുത്തൽ, പരിഷ്‌കരിച്ച ബയാനാതീ സേവനം എന്നിവയാണ് ഈ വർഷം അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങൾ.


2,99,355 ഇഖാമ ഇഷ്യു ചെയ്യൽ-ഇഖാമ പുതുക്കൽ, 2,23,582 റീ-എൻട്രി, 99,846 സൗദി പാസ്‌പോർട്ട് ഇഷ്യു ചെയ്യൽ-പുതുക്കൽ, പത്തു വയസിൽ കുറവ് പ്രായമുള്ളവർക്കുള്ള 31,441 പാസ്‌പോർട്ട് ഇഷ്യു ചെയ്യൽ-പുതുക്കൽ, 23,547 മുഖീം റിപ്പോർട്ട്, 19,772 റീ-എൻട്രി ദീർഘിപ്പിക്കൽ, 8,204 ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കൽ, 10,789 സ്‌പോൺസർഷിപ്പ് മാറ്റം, 4,819 പ്രൊബേഷൻ കാലത്തുള്ള ഫൈനൽ എക്‌സിറ്റ്, പുതിയ വിസകളിൽ രാജ്യത്തെത്തുന്ന വേലക്കാരികളെ വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കാനുള്ള 1,583 ഓതറൈസേഷനുകൾ എന്നീ സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്ന് കഴിഞ്ഞ മാസം അബ്ശിർ വഴി നൽകി.
1,11,956 വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ, 96,106 വാഹനങ്ങളിൽ റിപ്പയർ ജോലികൾ ചെയ്യാനുള്ള അനുമതി, വാഹനങ്ങൾ ഓടിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 86,109 ഓതറൈസേഷനുകൾ, 70,189 ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, 29,591 നമ്പർ പ്ലേറ്റ് മാറ്റൽ, 23,485 പഴയ വാഹനങ്ങൾ ഉടമകളുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, 17,955 വാഹന വിൽപന ഇടപാടുകൾ, ഇൻഷുറൻസ് കാലാവധിയെ കുറിച്ച 4,734 അന്വേഷണങ്ങളിൽ മറുപടികൾ, 5,114 ആയുധ ലൈസൻസ് എന്നീ സേവനങ്ങൾ പൊതുസുരക്ഷാ വകുപ്പിൽ നിന്ന് അബ്ശിർ വഴി നൽകി.


ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഷ്യു ചെയ്ത രേഖകൾ തപാൽ വഴി ഉടമകളുടെ വിലാസങ്ങളിൽ നേരിട്ട് എത്തിക്കാനുള്ള 1,73,451 അപേക്ഷകളിൽ നടപടികൾ സ്വീകരിക്കൽ, 38,709 അബ്ശിർ റിപ്പോർട്ടുകൾ, വിരലടയാള രജിസ്‌ട്രേഷനെ കുറിച്ച 3,645 അന്വേഷണങ്ങളിൽ മറുപടികൾ എന്നീ സേവനങ്ങളും നവംബറിൽ അബ്ശിർ വഴി നൽകി.
1,09,961 റീ-എൻട്രി, 3,54,688 പുതിയ ഇഖാമ-ഇഖാമ പുതുക്കൽ, വാഹമോടിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 10,02,620 ഓതറൈസേഷനുകൾ, ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ച 1,94,723 അന്വേഷണങ്ങളിൽ മറുപടികൾ, 1,08,954 പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, 74,865 കസ്റ്റംസ് കാർഡ് വാടകക്ക് നൽകൽ, 64,450 പേരെ വാഹനത്തിന്റെ യഥാർഥ ഉപയോക്താവായി ഉൾപ്പെടുത്തൽ, 44,319 സ്‌പോൺസർഷിപ്പ് മാറ്റം, 35,457 വാഹന ഉടമസ്ഥാവകാശം മാറ്റൽ തടയൽ, 34,937 വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ, 19,565 റീ-എൻട്രി ദീർഘിപ്പിക്കൽ, വിസിറ്റ് വിസയിൽ എത്തിയവരെ വാഹനമോടിക്കാൻ അനുവദിച്ചുള്ള 12,664 ഓതറൈസേഷനുകൾ, സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ റിപ്പയർ ജോലികൾ നടത്താനുള്ള 11,008 അനുമതി പത്രങ്ങൾ, 7,355 മുഖീം റിപ്പോർട്ട്, 6,677 ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ, 6,604 ഡ്രൈവിംഗ് ലൈസൻസ് അന്വേഷണങ്ങളിൽ മറുപടികൾ, 6,061 പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ, 4,445 പ്രൊഫഷൻ മാറ്റം, 2,423 റീ-എൻട്രി റദ്ദാക്കൽ, വാഹനങ്ങളെ കുറിച്ച 2,326 അന്വേഷണങ്ങളിൽ മറുപടികൾ എന്നീ സേവനങ്ങൾ അബ്ശിർ ബിസിനസ് പ്ലാറ്റ്‌ഫോം വഴിയും കഴിഞ്ഞ മാസം നൽകി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!