GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ച് ദുബായ്

ദുബായ് : പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു.

നിലവിലുള്ളതും ഭാവിയിലുള്ളതുമായ വാണിജ്യ ഗതാഗത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും സീറോ എമിഷന്‍ ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സിയിലെ വാണിജ്യ ഗതാഗത പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ മുഹന്നദ് ഖാലിദ് അല്‍ മുഹൈരി പറഞ്ഞു.

ഹരിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡെലിവറി ബിസിനസിന്റെ തൊഴില്‍ സ്വഭാവത്തിന് അനുയോജ്യമായ ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡല്‍ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധരുമായി ആര്‍ടിഎ സഹകരിച്ച് പ്രവര്‍ത്തിച്ചതായി അല്‍ മുഹൈരി പറഞ്ഞു.

ഇ-ബൈക്കുകള്‍ക്കായി ദുബായിലുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇ-ബൈക്കുകളിലേക്കുള്ള മാറ്റം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുമെന്നും അല്‍ മുഹൈരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!