ജിദ്ദ : സൗദി അറേബ്യയിൽ റോഡപകടങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങൾ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ തിരിയുന്നതാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വെളിപ്പെടുത്തി. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 2022-ൽ വാഹനം ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തിരിക്കുന്നതിലൂടെ 47500 അപകടങ്ങളാണുണ്ടായത്. സുരക്ഷിതമായ അകലം പാലിക്കാത്തതിലൂടെ 45900 അപകടങ്ങളുമുണ്ടായി. അതേസമയം, നഗരങ്ങളിലെ ഗുരുതരമായ ട്രാഫിക് അപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 6.8% കുറഞ്ഞു. നിലവിൽ നഗരങ്ങളിലെ അപകടങ്ങൾ 55.5 ശതമാനമായാണ് കുറഞ്ഞത്. ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള മരണങ്ങളുടെ എണ്ണവും 2.1% കുറഞ്ഞു. 2022-ൽ 4,555 പേരാണ് അപകടങ്ങളിൽ മരിച്ചത്. 2021-ൽ 4,652 മരണങ്ങളായിരുന്നു. പരിക്കുകളിൽ 4.2% കുറഞ്ഞു.
2022 ലെ മൊത്തം ഇൻഷുറൻസ് പ്രീമിയങ്ങൾ 10.3 ബില്യൺ റിയാലുകളും അറ്റ പ്രീമിയം 9.8 ബില്യൺ റിയാലുകളും 7.7 ബില്യൺ അറ്റ ക്ലെയിമുകളും 2021 വർഷത്തേക്കാൾ 25.5% വർദ്ധനയുള്ളതായി ഡാറ്റ കാണിക്കുന്നു. 2021 നെ അപേക്ഷിച്ച് ബസുകളിലെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം 234% വർദ്ധിച്ചു. 43.5 ദശലക്ഷത്തിലധികം പേരാണ് ബസുകളിൽ യാത്ര ചെയ്തത്.