റിയാദ് : 2018 മുതൽ പാർപ്പിട വാടക ഏറ്റവും കൂടുതൽ വർധിച്ചത് ഈ വർഷമെന്ന്് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് സൂചിക വ്യക്തമാക്കുന്നു. കഴിഞ്ഞ വാരാവസാനത്തോടെ 0.01 വർധനവോടെ ഓഹരി സൂചിചക 10036.3 പോയന്റിലെത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലവർധനവ് മൂലം 1.7 ശതമാനത്തോടെ പണപ്പെരുപ്പ നിരക്ക് വീണ്ടും വർധിക്കുകയും ചെയ്തു.
രാജ്യത്തെ നഗരങ്ങളിൽ പണപ്പെരുപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 5.3 പോയന്റോടെ ബുറൈദയും 3.0 പോയന്റോടെ റിയാദും 2.9 പോയന്റോടെ അബഹയും 2.5 പോയന്റോടെ ജിദ്ദ നഗരങ്ങളുമാണ്. രാജ്യത്തെ മറ്റു നഗരങ്ങളിലെല്ലാം പണപ്പെരുപ്പ നിരക്ക് 1.0 പോയന്റിൽ താഴെ മാത്രമാണന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.