ജിദ്ദ : സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ ശരാശരി വേതനം 9,872 റിയാലായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട കണക്കാകുൾ വ്യക്തമാക്കുന്നു. സൗദി വനിതാ ജീവനക്കാരുടെ ശരാശരി വേതനം 6,280 റിയാലാണ്. സർക്കാർ മേഖലയിൽ 2,95,846 സ്വദേശി പുരുഷന്മാർ ജോലി ചെയ്യുന്നു. ഇവരുടെ വേതനയിനത്തിൽ പ്രതിമാസം 416 കോടി റിയാൽ വിതരണം ചെയ്യുന്നു. സർക്കാർ മേഖലയിൽ സ്വദേശി വനിതാ ജീവനക്കാർ 1,27,575 ആണ്. ഇവർക്ക് വേതനയിനത്തിൽ പ്രതിമാസം 164 കോടി റിയാൽ വിതരണം ചെയ്യുന്നു.
സർക്കാർ മേഖലയിൽ വിദേശ പുരുഷന്മാരുടെ ശരാശരി വേതനത്തെക്കാൾ കൂടുതലാണ് വിദേശ വനിതകളുടെ ശരാശരി വേതനം. സർക്കാർ മേഖലയിൽ 39,866 വിദേശ വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് വേതനയിനത്തിൽ മാസത്തിൽ 35.991 കോടി റിയാൽ വിതരണം ചെയ്യുന്നു. വിദേശ വനിതകളുടെ ശരാശരി വേതനം 9,028 റിയാലാണ്. സർക്കാർ മേഖലയിൽ 73,365 വിദേശ പുരുഷ ജീവനക്കാരുണ്ട്. ഇവർക്ക് പ്രതിമാസം 52.383 കോടി റിയാൽ വേതനയിനത്തിൽ വിതരണം ചെയ്യുന്നു. സർക്കാർ മേഖലയിൽ വിദേശ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 7,140 റിയാലാണ്.
സ്വകാര്യ മേഖലയിലും വിദേശ പുരുഷ ജീവനക്കാരുടെ ശരാശരി വേതനത്തെക്കാൾ കൂടുതലാണ് വിദേശ വനിതകളുടെ ശരാശരി വേതനം. സ്വകാര്യ മേഖലയിൽ 6,21,715 വിദേശ വനിതകൾ ജോലി ചെയ്യുന്നു. ഇവരടെ വേതനയിനത്തിൽ പ്രതിമാസം 223 കോടി റിയാൽ വിതരണം ചെയ്യുന്നു. സ്വകാര്യ മേഖലയിൽ വിദേശ വനിതകളുടെ ശരാശരി വേതനം 3,587 റിയാലാണ്. സ്വകാര്യ മേഖലയിൽ വിദേശ പുരുഷ ജീവനക്കാർ 75.6 ലക്ഷമാണ്. ഇവർക്ക് വേതനയിനത്തിൽ പ്രതിമാസം 1,909 കോടി റിയാൽ വിതരണം ചെയ്യുന്നു. സ്വകാര്യ മേഖലയിൽ വിദേശ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 2,523 റിയാലാണ്.
സർക്കാർ സർവീസിൽ സൗദി പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 14,053 റിയാലും സ്വദേശി വനിതകളുടെ ശരാശരി വേതനം 12,872 റിയാലുമാണ്. സ്വകാര്യ മേഖലയിൽ 13.5 ലക്ഷം സൗദി പുരുഷ ജീവനക്കാരാണുള്ളത്. ഇവർക്ക് വേതനയിനത്തിൽ പ്രതിമാസം 1,205 കോടി റിയാൽ വിതരണം ചെയ്യുന്നു. സ്വകാര്യ മേഖലയിൽ സൗദി പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 8,953 റിയാലാണ്. സ്വകാര്യ മേഖലയിൽ 9,27,624 സൗദി വനിതകളും ജോലി ചെയ്യുന്നു. ഇവർക്ക് വേതനയിനത്തിൽ 498 കോടി റിയാൽ പ്രതിമാസം വിതരണം ചെയ്യുന്നു. സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ ശരാശരി വേതനം 5,373 റിയാലാണ്.