GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തർ ദേശീയ ദിനം; സ്വകാര്യ മേഖലക്ക് തിങ്കളാഴ്ച അവധി

ദോഹ : ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലക്ക് അവധി ഒരു ദിവസം മാത്രമായിരിക്കും. ഡിസംബർ 18 തിങ്കളാഴ്ചയായിരിക്കും അവധി. തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഖത്തർ ദേശീയ ദിന അവധി ഒരു വേതനമുള്ള പ്രവൃത്തി ദിവസമാണെന്ന് തൊഴിൽ മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പ്രഖ്യാപിക്കുകയായിരുന്നു.
ദേശീയ ദിന അവധിക്കാലത്ത് തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ-74 ൽ പരാമർശിച്ചിരിക്കുന്ന ഓവർടൈം സമയവും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!