അബഹ : അസീർ പ്രവിശ്യയിൽ പെട്ട ബാരിഖ്, റബീഅ ചുരം റോഡിൽ മലയിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ടു ദിവസമായിട്ടും കൂറ്റൻ പാറകൾ നീക്കം ചെയ്ത് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിക്കാത്തതിനെ തുടർന്ന് റബീഅ നിവാസികൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡ് എത്രയും വേഗം തുറന്ന് തങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാക്കാൻ ഇടപെടണമെന്ന് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരനോട് പ്രദേശവാസികൾ അപേക്ഷിച്ചു.