ദോഹ : ജനുവരി മൂന്നു വരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗിലെ ആദ്യ 60 മിനിറ്റ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിന്റര്‍ അവധിക്കാല തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. കഴിഞ്ഞ മുതല്‍ തന്നെ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്ക്ഇന്‍ ചെയ്യാനും അവരുടെ ഫ് ളൈറ്റിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തിച്ചേരാനും നിര്‍ദ്ദേശിക്കുന്നു.
ഡിസംബര്‍ 10 മുതല്‍ ജനുവരി മൂന്ന് വരെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയും കാനഡയും ഒഴികെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ മുമ്പും പതിനൊന്നാം നമ്പര്‍ വരിയില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ളസൗകര്യമുണ്ട്.