അബുദാബി : എമിറേറ്റില്‍ പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതായി അബുദാബി പോലീസ് വാഹനമോടിക്കുന്നവരെ അറിയിച്ചു.
ട്രയാംഗിള്‍ ഇന്റര്‍സെക്ഷനു മുന്നില്‍ ഓവര്‍ടേക്ക് ചെയ്യുകയും വാഹനങ്ങള്‍ക്ക് മുന്നിലൂടെ മനപ്പൂര്‍വം റോഡില്‍ പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് സിസ്റ്റം നിരീക്ഷിക്കുന്നു.
EXIT-I റഡാര്‍ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം, വാഹനമോടിക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു. വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും അംഗീകൃത സ്ഥലങ്ങളില്‍നിന്ന് പ്രവേശിക്കുന്നതിനുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ക്യാമറകള്‍ നിയമലംഘനങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല, ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു