ജിദ്ദ : സൗദിയിൽ അടുത്ത ബുധനാഴ്ച വരെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വിശദീകരിച്ചു. തീരങ്ങളിൽ പേമാരി, ആലിപ്പഴം, ഉയർന്ന തിരമാലകൾ എന്നിവയും പ്രതീക്ഷിക്കുന്നു.
തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, മദീന, ഹായിൽ, അൽഖസിം, റിയാദ്, അൽഷർഖിയ, മക്കഎന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴ പെയ്‌തേക്കും.
അൽബഹയും കിഴക്കൻ മേഖലയിലെ ചില നഗരങ്ങളായ ഹഫർ ബാത്തിൽ, ഉലയ, അൽഖഫ്ജി, ജിദ്ദ, റാബിഗ്, അൽകാമിൽ, ബഹ്‌റ, അൽ ജുമൂം, ഖുലൈസ് എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.