മക്ക : ജിദ്ദ അടക്കം മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി 11 വരെയാണ് അലർട്ട് പ്രഖ്യാപിച്ചത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകടത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മഴക്ക് പുറമെ ഇടിയും മിന്നലും ഉണ്ടാകും.