ജിദ്ദ :ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് മക്കയിലേക്ക് നേരിട്ട് എത്തുന്ന റോഡിന്റെ നിർമാണം 75 ശതമാനവും പൂർത്തിയായി. ജിദ്ദയിലെ അൽ നുസയിൽനിന്ന് തുടങ്ങി മക്കയിലെ നാലാമത്തെ റിംഗ് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് റോഡിന്റെ നിർമാണം.നാലു ഘട്ടങ്ങളുള്ള റോഡിന്റെ 75 ശതമാനം നിർമാണം പൂർത്തിയായി. അല്ലാഹുവിന്റെ അതിഥികൾക്ക് അതുല്യമായ സേവനം നൽകുന്നതിനാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
ജിദ്ദയിൽ വിമാനമിറങ്ങിയാൽ മക്കയിലേക്ക് കുതിക്കാം; റോഡ് നിർമ്മാണം അന്തിമഘട്ടത്തിൽ
