റിയാദ് : റോഡിൽ അടയാളങ്ങൾ പതിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സൗദി അറേബ്യ. റോഡ്‌സ് ജനറൽ അതോറിറ്റിയാണ് റോഡുകളിൽ അടയാങ്ങൾ പതിക്കുന്നതിനും അറ്റകുറ്റപണികൾ നിരീക്ഷിക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മിഡിലീസ്റ്റിൽ ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമാണ് സൗദി അറേബ്യ.
അറ്റകുറ്റപ്പണികൾ മെച്ചപ്പെടുത്തുകയും റോഡുകളുടെ ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കും പുതിയ സംവിധാനം ഉപയോഗിക്കും. റോഡിന്റെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഉയർന്ന റെസല്യൂഷനിലുള്ള ക്യാമറ വഴിയാണ് റോഡ് പരിശോധിക്കുക. ലൊക്കേഷൻ നിർണ്ണയത്തിനായി ഉപകരണത്തിൽ ജി.പി.എസും ഉൾപ്പെടുത്തി. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം റോഡ് മാർക്കിംഗുകൾ കാര്യക്ഷമമായി വിലയിരുത്തുന്നു. തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും. തൊഴിലാളികളുടെ അപകടസാധ്യതകൾ വെളിപ്പെടുത്താതെ അവരുടെ സംരക്ഷണം ഉറപ്പാക്കുന്നു. ഉപകരണം മെയിന്റനൻസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും റോഡ് അടയാളപ്പെടുത്തൽ പുതുക്കുകയും ചെയ്യും. റോഡ് മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നു. ഗുണനിലവാരം, സുരക്ഷ, ട്രാഫിക് സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റോഡ്‌സ് അഥോറിറ്റി വ്യക്തമാക്കി.