ജിദ്ദ : അറ്റകുറ്റപ്പണികൾക്കു വേണ്ടി പ്രിൻസ് മാജിദ് പാർക്ക് നാളെ(ഞായർ) മുതൽ നാലു ദിവസത്തേക്ക് അടക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ഹരിത ഇടങ്ങൾ, കളിയുപകരണങ്ങൾ, കളിസ്ഥലങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയുൾപ്പെടെ പാർക്കിന്റെ എല്ലാ ഭാഗങ്ങളിലും പതിവ് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് നഗരസഭ പറഞ്ഞു. സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പാർക്കിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും നഗരസഭ പറഞ്ഞു.