മദീനയിൽ ഇ-സൈക്കിൾ ശൃംഖല നടപ്പാക്കുന്നു
മദീന : മദീന നിവാസികളുടെയും സന്ദർശകരുടെയും ഉപയോഗത്തിന് പ്രവാചക നഗരിയിൽ ഇലക്ട്രിക് സൈക്കിൾ നെറ്റ്‌വർക്ക് പദ്ധതി നടപ്പാക്കുന്നു. വിഷൻ 2030 ന് അനുസൃതമായി പരിസ്ഥിതി സൗഹൃദമായ നിലക്ക് 500 ലേറെ ഇ-സൈക്കിളുകളാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്നതെന്ന് മദീന നഗരസഭക്കു കീഴിലെ അൽമഖർ ഡെവലപ്‌മെന്റ് കമ്പനിയിലെ മുനിസിപ്പൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. 65 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇപ്പോൾ രണ്ടാം ഘട്ടത്തിന്റെ പടിവാതിൽക്കലാണ് നിൽക്കുന്നത്. മദീനയിലെ സഞ്ചാരത്തിന് സമൂഹം ഇപ്പോൾ […]