ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസുകൾക്ക് സൗദിയിൽ തുടക്കം
റിയാദ് : സൗദിയിൽ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങി. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ആണിത്. റിയാദിൽ നടക്കുന്ന ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസ് ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്‌സ് ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ നേരിട്ട് വിലയിരുത്തി. ഗതാഗത മേഖലയിൽ ഇന്ധനത്തിന് ശുദ്ധമായ ബദലുകൾ കണ്ടെത്താനുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രവും സൗദി ഗ്രീൻ ഇനീഷ്യേറ്റീവും അടക്കം വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]