ബഹ്റൈനിലെ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ സൈബര്‍ ആക്രമണം
മനാമ- സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റൈനിലെ രണ്ട് സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ ഏറെ നേരെ സ്തംഭിച്ചു. ഇസ്രായില്‍ ഫലസ്തീനില്‍ തുടരുന്ന ആക്രമണത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമല്ലെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.അല്‍ തൂഫാന് എന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പാണ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായി അവകാശിപ്പെട്ടത്. രണ്ടു സൈറ്റുകളും പിന്നീട് സാധാരണ നിലയിലായി.അമേരിക്കന്‍ പൗരന്മാരുടെയും ബഹ്റൈനിലെ ഒരു ഉന്നത റഷ്യന്‍ നയതന്ത്രജ്ഞന്റേയും പാസ്പോര്‍ട്ട് സ്കാന്‍ പകര്‍പ്പുകള്‍ സഹിതമാണ് ഹാക്കര്‍മാര്‍ അവകാശവാദം ഉന്നയിച്ചത്.ബഹ്റൈനിലെ അല്‍ […]